Web Desk

തിരുവനന്തപുരം

June 06, 2020, 7:10 pm

സംസ്ഥാനത്ത് 10 പുതിയ ഹോട്ട്സ്പോട്ടുകൾ കൂടി; ആകെ 138 ആയി

Janayugom Online

സംസ്ഥനത്ത് ഇന്ന് പുതിയ 10 ഹോട്ട് സ്പോട്ടുകൾ കൂടി. രോഗവ്യാപനം കൂടുതലുള്ള പാലക്കാട് ജില്ലയിലാണ് ഇതിൽ എട്ടും. കൊല്ലം, കോഴിക്കോട്, എന്നിവടങ്ങളിൽ നിന്നുള്ള ഓരോന്നും പട്ടികയിലുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 138 ആയി.

പാലക്കാട് ജില്ലയിലെ പുതുപരിയാരം, കണ്ണാടി, വണ്ടാഴി, വടക്കാഞ്ചേരി, പൂക്കോട്ടുക്കാവ്, തെങ്കര, പിരിയിരി, കൊല്ലങ്കോട്, കൊല്ലം ജില്ലയിലെ നീണ്ടകര, കോഴിക്കോട് ജില്ലയിലെ ഒളവണ്ണ എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

1029 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 762 പേർ കോവിഡ് മുക്തരായി.എയർപോർട്ട് വഴി 43,901 പേരും സീപോർട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 1,17,232 പേരും റെയിൽവേ വഴി 16,540 പേരും ഉൾപ്പെടെ സംസ്ഥാനത്ത് ആകെ 1,79,294 പേരാണ് എത്തിയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,83,097 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 1,81,482 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 1615 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 284 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ENGLISH SUMMARY: 10 more new hotspot in kerala

YOU MAY ALSO LIKE THIS VIDEO