932.69 കോടി രൂപയുടെ പത്ത് പദ്ധതികൾക്ക് കിഫ്ബി യോഗം ധനാനുമതി നൽകിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇതോടെ 64,344.64 കോടിയുടെ 912 പദ്ധതികൾക്ക് ആകെ അനുമതിയായിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ 144.23 കോടി രൂപയുടെ ഏഴു പദ്ധതികൾക്കും അനുമതിയായി.
ജലവകുപ്പിന് കീഴിൽ ചെല്ലാനത്ത് തകർന്ന കടൽഭിത്തി നവീകരണത്തിനും, തീരദേശ സംരക്ഷണത്തിനു വേണ്ടിയുള്ള പുലിമുട്ടിനുമുള്ള പദ്ധതിക്ക് അനുമതി നൽകിയിട്ടുണ്ട്. കോവിഡ് വ്യാപന സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന് കീഴിൽ സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലെ ആശുപത്രികളിൽ പത്ത് കിടക്കകളോടുകൂടിയ ഐസൊലേഷൻ വാർഡുകൾക്കും യോഗത്തിൽ അനുമതിയായിട്ടുണ്ട്.
ദേശീയപാത വിപുലീകരണത്തിന് പുതിയ മൂന്ന് സ്ട്രെച്ചുകൾക്കായി ഭൂമി ഏറ്റെടുക്കാൻ 1395.01 കോടി രൂപയുടെ അംഗീകാരവും നൽകി.
പൊതുവിദ്യാഭ്യാസത്തിനായി 10.77 കോടിയുടെയും ആരോഗ്യ രംഗത്ത് 236.43 കോടി രൂപയുടെയും പൊതുമരാമത്ത് വകുപ്പിൽ 103.43 കോടിയുടെയും ജലവിഭവ വകുപ്പിൽ 374.23 കോടിയുടെയും കോസ്റ്റൽ ഷിപ്പിങ് ആന്റ് ഇൻലാൻഡ് നാവിഗേഷനായി 247.20 കോടിയുടെയും തദ്ദേശ സ്വയംഭരണ വകുപ്പിൽ 47.92 കോടിയുടെയും ഫിഷറീസിൽ 57.06 കോടിയുടെയും പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചത്.
കോവളം മുതൽ കാസർകോട് വരെയുള്ള ജലപാതയായ വെസ്റ്റ് കോസ്റ്റ് കനാൽ ഗതാഗത യോഗ്യമാക്കി വിപുലീകരിക്കുന്നതിന്റെ ഭാഗമായി കോവളം, ആക്കുളം, വേളി, കഠിനംകുളം, വർക്കല എന്നിവിടങ്ങളിലെ 1275 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്ന പദ്ധതിയും അംഗീകരിച്ചു. കോട്ടയം നാലുകോടി, തൃശൂർ നെല്ലായി, തിരുവനന്തപുരം വെൺകുളം എന്നിവിടങ്ങളിൽ റയിൽവേ മേൽപ്പാലങ്ങൾ നിർമ്മിക്കാനും അനുമതി നൽകി.
ആകെ അംഗീകാരം നൽകിയ പദ്ധതികളിൽ 23,845.14 കോടി രൂപയുടെ പദ്ധതികളുടെ ടെണ്ടർ നടപടി പൂർത്തിയാക്കുകയും 21,176.35 കോടിയുടെ പദ്ധതികളുടെ പ്രവർത്തനം ആരംഭിക്കുകയും ചെയ്തതായി മന്ത്രി പറഞ്ഞു.
English Summary: 10 new projects in Kifb
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.