ഏപ്രലില്‍ നടക്കാനിരിക്കുന്ന ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ത്രിണമൂണ്‍ കോണ്‍ഗ്രസും ബിജെപിയും ശക്തമായ പോരാട്ടത്തിലാണ്. ത്രിണമൂണ്‍ കോണ്‍ഗ്രസിന്റെ പ്രധാന വെല്ലുവിളിയായി ബിജെപി ഉയര്‍ന്നു വരുന്നതോടെ തെരഞ്ഞടുപ്പില്‍ ബിജെപി മമത ബാനാര്ജിയ്ക്ക് കനത്ത വെല്ലുവിളിയാണ് നേരിടുന്നത്.രണ്ട് പതിറ്റാണ്ടിലേറെയായി തൃണമൂലിന്റെ റാണിയായി വാണ മമത പാര്‍ട്ടിക്കുള്ളിലും പുറത്തും കനത്ത വെല്ലുവിളികളെയാണ് അഭിമുഖീകരിക്കുന്നത്.294 അംഗ സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഈ വർഷം ഏപ്രിൽ‑മെയ് മാസങ്ങളിൽ പ്രതീക്ഷിക്കുന്നു.
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ടിഎംസിയിൽ നിന്ന് നിരവധി പേരെ പുറത്താക്കിയിരുന്നു. ഇനി വരുന്ന തെരഞ്ഞെടുപ്പിൽ, ഈ പുറത്താക്കൽ മമത ബാനർജിയുടെ പാർട്ടിയുടെ വോട്ട് വിഹിതത്തെ കാര്യമായി തന്നെ ബാധിച്ചേക്കാം.ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയെ തുടര്‍ന്ന് മൂന്നാംവട്ടവും അധികാരമുറപ്പിക്കാന്‍ പ്രസിദ്ധ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന് മോഹവില നല്കി വിലക്കെടുത്ത മമതയുടെ നടപടി പാര്‍ട്ടിയില്‍ നിന്ന് പ്രമുഖ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ബിജെപിയിലേക്കുള്ള ഒഴുക്കിന് ആക്കം കൂട്ടി. മരുമകന് അഭിഷേക് ബാനര്‍ജിയെ തന്റെ പിന്‍ഗാമിയാക്കി അവരോധിക്കാനുള്ള ശ്രമവും നേതാക്കളെ മമതക്കെതിരെ തിരിയാന്‍ നിര്‍ബന്ധിതരാക്കി.
ബംഗാളിന് വേണ്ടിയുളള പാർട്ടിയുടെ പോരാട്ടത്തിനിടെ മുതിർന്നവരും വിശ്വസ്തരുമായ ഒരു വിഭാഗം നേതാക്കൾ പാർട്ടി വിട്ടു പോകുമ്പോൾ കനത്ത തിരിച്ചടിയാണ് മമത നേരിടുന്നത്. എന്നാൽ, അതിനെ മറികടക്കുന്ന രീതിയിൽ മമതയ്ക്ക് പിന്തുണയുമായി പാർട്ടിയിൽ തന്നെ ശക്തമായ ഒരു കൂട്ടം ആളുകൾ ഉയർന്നു വന്നിട്ടുണ്ട്. അത്തരത്തിൽ, ബംഗാളിൽ ബിജെപിക്കെതിരെ മമത ബാനർജിയുമായി പോരാടുന്ന 10 സ്ത്രീകൾ ഇവരാണ്;
1.നുസ്രത്ത് ജഹാൻ: 2019 ൽ ബംഗാളിൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ സിനിമ മേഖലയിലെ രണ്ട് പ്രമുഖ നടിമാരാണ് ടിഎംസിയിൽ ചേർന്നതും തെരഞ്ഞെടുപ്പിൽ മത്സരിച്ചതും. ബംഗാളിൽ ശക്തമായ ആരാധകരുളള നുസ്രത്ത് ജഹാൻ, മിമി ചക്രബർത്തി എന്നിവരെയാണ് മമത ബാനാർജി തെരഞ്ഞടുപ്പിൽ ഇറക്കിയത്. ഇരുവരും വിജയിക്കുകയും ചെയ്തു.
2.മിമി ചക്രവർത്തി: നുസ്രത്ത് ജഹാനൊപ്പം തെരഞ്ഞെടുപ്പിൽ മത്സരിച്ച മറ്റൊരു ബംഗാളി നടി. തെരഞ്ഞെടുപ്പിൽ വിജയം നേടുകയും ചെയ്തു.
3.മഹുവ മൊയ്ത്ര: കേന്ദ്ര ബിജെപിയുടെ നയങ്ങൾക്കെതിരെ ശക്തമായി വിമർശിക്കുന്ന നേതാവ്. തന്റെ വിമർശനങ്ങളിലൂടെ ത്രിണമൂൺ കോൺഗ്രസിലെ ഏറ്റവും അറിയപ്പെടുന്ന ദേശൂയ നേതാക്കളിൽ ഒരാളായി മാറിയ വ്യക്തി.
4.കകോലി ഘോഷ് ദസ്തിദാർ: പാർട്ടിയുടെ താഴേത്തട്ടിൽ നിന്ന് വളർന്ന് വന്ന നേതാവ്. ഡോക്ടറായി ജോലി ചെയ്യുന്നുണ്ടെങ്കിലും പാർട്ടിയുടെ ശക്തമായ പ്രവർത്തകയാണ്.
5.ചന്ദ്രീമ ഭട്ടാചാര്യ: മമത ബാനർജിയുടെ മന്ത്രിസഭയുടെ ഭാഗമാണ്. അഭിഭാഷകയായി ജോലി നോക്കുന്നുണ്ട്.
6.ശശി പഞ്ജ: ബംഗാളിലെ വനിതാ ശിശു വികസന, സാമൂഹ്യക്ഷേമ മന്ത്രിയാണ് ശശി പഞ്ജ.
7.സതബ്ഡി റോയ്: 2009 മുതൽ തൃണമൂൽ ടിക്കറ്റിൽ ലോക്സഭാ തെരഞ്ഞെടുപ്പിലാണ് ശതാബ്ദി റോയ് മത്സരിക്കുന്നത്.
8.സുജാത മൊണ്ടാൽ: ബിജെപിയുടെ ബിഷ്ണുപൂർ എംപി സൗമിത്ര ഖാന്റെ ഭാര്യയാണ്. ഡിസംബറിൽ സുജാത മണ്ഡൽ ഖാൻ തൃണമൂലിൽ ചേർന്നു.
9.ഡോല സെൻ: രാജ്യസഭാ എംപിയാണ് ഡോല സെൻ.
10. നായന ബന്ദിയോപാധ്യായ
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ശക്തമായ പ്രകടനത്തെത്തുടർന്ന് കുറഞ്ഞത് 17 ടിഎംസി എംഎൽഎമാരും രണ്ട് തൃണമൂൽ എംപിമാരും ബിജെപിയിൽ ചേർന്നു. നാല് ഇടതുമുന്നണി എംഎൽഎമാർ — മൂന്ന് സിപിഐ‑എം, കോൺഗ്രസിൽ നിന്നുള്ള മൂന്ന് പേർ എന്നിവരും ബിജെപിയിൽ ചേർന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.