March 29, 2023 Wednesday

Related news

March 25, 2023
April 21, 2022
December 4, 2021
October 13, 2021
August 12, 2021
March 13, 2021
August 15, 2020
June 19, 2020
May 6, 2020
May 6, 2020

വേനൽ മഴ : വയനാട്ടിൽ നശിച്ചത് 100 കോടി രൂപയുടെ വാഴ കൃഷി

Janayugom Webdesk
കൽപറ്റ:
May 6, 2020 5:40 pm

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത വേനൽ മഴയിലും കാറ്റിലും വയനാട്ടിൽ ലക്ഷകണക്കിന് നേന്ത്രവാഴകൾ നിലം പൊത്തി. 100  കോടി  രൂപയുടെ നഷ്ടമുണ്ടായതോടെ ദുരിതക്കയത്തിലാണ് ഈ കോവിഡ് കാലത്ത് കർഷകർ. കഴിഞ്ഞ രണ്ടാഴ്ചക്കിടെ തുടർചയായി ഉണ്ടാവുന്ന കാറ്റിലും  മഴയിലുമാണ് വാഴ കൃഷി നശിച്ചത്. 6371 കർഷകരുടെ 317980 കുലച്ച വാഴകൾ നശിച്ച ഇനത്തിൽ 79.21 കോടിയുടെയും 3274 കർഷകരുടെ 547210 കുലക്കാത്ത വാഴകൾ നശിച്ച ഇനത്തിൽ  21.06 കോടിയുടെയും നഷ്ടമാണ് കൃഷി വകുപ്പിന്റെ കണക്കുപ്രകാരം ഉണ്ടായിട്ടുള്ളത്.

മാനന്തവാടി താലൂക്കിന്റെ വിവിധ ഭാഗങ്ങളിലും പടിഞ്ഞാറത്തറ പ്രദേശങ്ങളിലുമാണ് ഏറ്റവും കൂടുതൽ നാശം.വെള്ളമുണ്ട ഒഴുക്കൻ മൂല സ്വദേശിയായ തെക്കേച്ചെരുവിൽ ഷൈബിയുടെ 800 വാഴകൾ കഴിഞ്ഞ ദിവസത്തെ കാറ്റിൽ നശിച്ചു. തുടർച്ചയായി രണ്ടാം വർഷമാണ് ഷൈബിയുടെ വാഴ കാറ്റിൽ നശിക്കുന്നത്. വൻ തുക മുടക്കി കാറ്റിൽ നിന്ന് വാഴയെ രക്ഷപ്പെടുത്തുന്നതിന് നടത്തിയ ജോലികളെല്ലാം പാഴായി.വർഷങ്ങളായി വാഴ കൃഷിയെ മാത്രം ആശ്രയിച്ച് കഴിയുന്ന കുടുംബം അടുത്തിടെയാണ് പുതിയ വീട് പണിത് ഗൃഹപ്രവേശം നടത്തിയത്. ഈയിനത്തിൽ ലക്ഷങ്ങളുടെ കടബാധ്യതയുണ്ടന്ന് ഷൈബി പറഞ്ഞു. വെള്ളമുണ്ട കൃഷിഭവന് കീഴിൽ മാത്രം ഈയാഴ്ച നാല്പതിനായിരത്തിലധികം നേന്ത്രവാഴകൾ നശിച്ചിട്ടുണ്ടന്ന് കൃഷി ഓഫീസർ പറഞ്ഞു. കഴിഞ്ഞ വർഷത്തെ നഷ്ടപരിഹാരം പലർക്കും ഇപ്പോഴും ലഭിക്കാനുണ്ട്. ലോക്ക് ഡൗൺ മൂലം  നേന്ത്രവാഴക്കുലയുടെ വിലയും കുറഞ്ഞിട്ടുണ്ട്.

ENGLISH SUMMARY: 100 crore banana cul­ti­va­tion destroyed in sum­mer rain

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.