Web Desk

ന്യൂഡല്‍ഹി

July 25, 2021, 10:16 pm

നൂറ് കോടിയുടെ തട്ടിപ്പ്: ഐഎല്‍ ആന്റ് എഫ്എസ് എംഡി അറസ്റ്റിൽ

Janayugom Online

നൂറ് കോടിയുടെ തട്ടിപ്പ് കേസില്‍ ഇൻഫ്രാസ്ട്രക്ചർ ലീസിങ് ആന്റ് ഫിനാഷ്യല്‍ സര്‍വീസസ് ലിമിറ്റഡ്‌സ് (ഐഎല്‍ ആന്റ് എഫ്എസ്) മനേജിങ് ഡയറക്ടറെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെയാണ് പൊലീസ് രാംചന്ദ് കരുണാകരനെ അറസ്റ്റ് ചെയ്തത്. വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, ക്രിമിനൽ ദുരുപയോഗം എന്നിവയ്ക്കാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

എന്‍സോ ഇന്‍ഫ്രാസ്ട്രക്ചേഴ്സ് ഡയറക്ടര്‍ ആശിഷ് ബേഗ്‌വാനിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. ഐഎല്‍ ആന്റ് എഫ്എസ് നല്‍കിയ വാഗ്‌ദാനങ്ങളെ തുടര്‍ന്ന് ഇദ്ദേഹം അവിടെ പണം നിക്ഷേപിച്ചിരുന്നു. 170 കോടിയുടെ നിക്ഷേപമാണ് ബേഗ്‌വാനി നടത്തിയിരുന്നത്. എന്നാല്‍ കമ്പനി ലാഭകരമായി പ്രവര്‍ത്തിക്കുന്നില്ലെന്നും ഫണ്ടുകള്‍ ദുരുപയോഗം ചെയ്യുകയാണെന്നും മനസിലാക്കിയതോടെ പരാതി നല്‍കുകയായിരുന്നു.

സിൽവർ പോയിന്റ് ഇൻഫ്രാടെക് ലിമിറ്റഡിന് 21.88 കോടി രൂപയുടെ വ്യാജ കരാർ ഉത്തരവുകൾ നൽകിയതായി ആരോപണമുണ്ടെന്നും പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry: 100 crore scam: IL & FS MD arrested

You may like this video also