100 ദിന പദ്ധതി: മൂന്നാഴ്ചയില്‍ കാൽലക്ഷം പേർക്ക്‌ തൊഴിലായി ; സ്ഥിരം നിയമനം‌ മൂവായിരത്തിൽപ്പരം

Web Desk

തിരുവനന്തപുരം

Posted on October 28, 2020, 10:42 am

നൂറ് ദിനത്തില്‍ അരലക്ഷം പേര്‍ക്ക് തോഴില്‍ സൃഷ്ടിക്കല്‍ പദ്ധതി പ്രകാരം മൂന്നാഴ്ച കൊണ്ട് കാല്‍ ലക്ഷം പേര്‍ക്കാണ് തൊഴിലില്‍ ലഭിച്ചത്. മൂവായിരത്തില്‍ പരം സ്ഥിരം നിയമനം ഉള്‍പ്പെടെ 25,109 പേര്‍ക്ക് തൊഴിലില്‍ ലഭിച്ചു. പദ്ധതി പ്രകാലം ലക്ഷ്യം വച്ചതിലും പകുതി പേര്‍ക്കും തൊഴില്‍ നല്‍കാനായി. 6563 പേര്‍ക്ക്് പത്ത് സര്‍ക്കാര്‍ വകുപ്പിലും പൊതുമേഖല സ്ഥാപനങ്ങളുമായി ജോലി ലഭിച്ചത്. 

ആരോഗ്യ വകുപ്പില്‍ 3069 നിയമനംഅനധ്യാപക തസ്തികയില്‍ 1652 നിയമനം. 80ല്‍ പരം സ്ഥിര നിയമനവും ഇവയില്‍ ഉള്‍പ്പെടുന്നു. 15 പേരെ യുവജന കമ്മീഷന്‍ നിയമിക്കുകയായിരുന്നു. പൊതുവിതരണ വകുപ്പിലെ 74 നിയമനത്തില്‍ 67 എണ്ണം സ്ഥിര നിയമനമാണ്. 47 പേര്‍ സപ്ലൈകോയിലും. 143 പേര്‍ കൃഷിവകുപ്പ് സ്ഥാപനങ്ങളില്‍ ജോലി ലഭിച്ചു. 412 പേര്‍ വ്യാവസായ വകുപ്പിന്റെ 18 പൊതുമേഖല സ്ഥാപനങ്ങളില്‍ താല്‍ക്കാലികമായി നിയമിതരായി. മൃഗശാല, മ്യൂസിയം, പുരാവസ്തു വകുപ്പുകളില്‍ 19 പേരെ തെരഞ്ഞെടുത്തു. 

രജിസ്‌ട്രേഷന്‍ വകുപ്പില്‍ 28 പേരെയാണ് സ്ഥിര നിയമനം നല്‍കിയത്. പട്ടികജാതി വരുപ്പില്‍ 28 പേര്‍ക്കാണ് സ്ഥിര നിയമനം ലബിച്ചത്. കെഎസ്എഫ്ഇയില്‍ 774 സ്തിര ഒഴിവ് നികത്തിയത്. കുടുംബശ്രീ വഴി സ്വീപ്പറായി 349 പേര്‍ക്കാണ് അവസരം ലഭിച്ചത്. സംരംഭകത്വ മേഖലയിൽ 18,546 പേർക്ക്‌ തൊഴിലായി. വനിതാ വികസന കോർപറേഷൻ 208 സംരംഭം വഴി 618 പേർക്ക്‌ ജോലി നൽകി. 

ENGLISH SUMMARY:100 days project quar­ter of a mil­lion peo­ple were employed
You may also like this video