അന്തർ സംസ്ഥാന യാത്രാക്കാരെ ആകർഷിക്കാൻ 50 കോടി മുടക്കി കെഎസ്ആർടിസി നൂറ് ബസുകൾ വാങ്ങും. കെഎസ്ആർടിസിയുടെ രണ്ടാംഘട്ട പുനരുദ്ധാരണ പാക്കേജുകളുടെ ഭാഗമായി മൂന്ന് വ്യത്യസ്ത തരം ശ്രേണിയിലായാണ് ബസുകൾ വാങ്ങുന്നത്. കെഎസ്ആര്‍ടിസി സര്‍വീസുകളിലേക്ക് കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതിനും ബസുകളുടെ ആധുനികവല്‍ക്കരണവുമാണ് ലക്ഷ്യമിടുന്നത്. ഈ വർഷത്തെ പ്ലാൻ സ്കീമിലൂടെ ലഭിച്ച 50 കോടി രൂപ ഉപയോഗിച്ചാണ് ബസുകൾ വാങ്ങുന്നത്.
നിലവില്‍ തിരുവനന്തപുരം — ബംഗളൂരു റൂട്ടില്‍ കെഎസ്ആര്‍ടിസിക്ക് സ്വന്തമായി സ്ലീപ്പർ ബസുകളില്ല. നിരവധി സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരും കര്‍ണാടക ആര്ടിസിയുമാണ് ഈ റൂട്ടിൽ സര്‍വീസ് നടത്തുന്നത്. കെഎസ്ആർടിസിക്ക് നാളിതുവരെ സ്ലീപ്പർ ബസ് ഇല്ലാതിരുന്നത് വലിയൊരു ന്യൂനതയായിരുന്നു. 10. 40 കോടി രൂപ ചിലവില്‍ എട്ട് സ്ലീപ്പര്‍ എസി ബസുകള്‍ വാങ്ങും. ഇതിന്റെ വിജയം ആസ്പദമാക്കിയാകും കൂടുതൽ സ്ലീപ്പർ ബസുകൾ വാങ്ങുന്നത്.
10. 80 കോടി രൂപ മുടക്കി 20 പ്രീമിയം എസി സീറ്റര്‍ ബസുകളും വാങ്ങും. അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് ഉപയോഗിക്കാവുന്ന ഈ വിഭാഗം ബസുകളിലേക്ക് കൂടുതല്‍ ഇടത്തരം യാത്രക്കാര്‍ ആകര്‍ഷിക്കപ്പെടുമെന്നാണ് വിലയിരുത്തൽ. 28.80 കോടി രൂപ മുടക്കി 72 കണ്വെന്ഷണല് എയര്‍ സസ്പെന്ഷന് ബസുകള്‍ വാങ്ങാനും പദ്ധതിയുണ്ട്. എക്സ്പ്രസ് സര്‍വീസുകള്‍ക്കായി ഇവ ഉപയോഗപ്പെടുത്തും. കൂടുതല്‍ ലഗേജ് സ്പേസ്, ജിപിഎസ് സംവിധാനം, മൊബൈല്‍ ചാര്‍ജിങിന് കൃത്യമായ സൗകര്യം എന്നിവ ഉള്‍പ്പെടുന്ന വാഹനങ്ങളാണ് വാങ്ങാന്‍ ഉദ്ദേശിക്കുന്നത്. സ്ലീപ്പർ ബസുകളിൽ കോവിഡ് കാലത്ത് യാത്രക്കാർ തമ്മിലുള്ള ദൂരപരിധി ഉറപ്പാക്കിയാകും സർവീസ് നടത്തുക.
ടിക്കറ്റേതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ബസുകൾ സ്വകാര്യ, പൊതുമേഖല, സർക്കാർ സ്ഥാപനങ്ങൾക്ക് വാടകയ്ക്ക് നൽകുന്നതിനും തുടക്കമായി. ഇതിന്റെ ഭാഗമായി തിരുവനന്തപുരം വിഎസ്എസ്സിയിലെ ശാസ്ത്രജ്ഞർ ഉൾപ്പെടെയുള്ളവരെ ആന്ധ്രയിലെ ശ്രീഹരിക്കോട്ടയിൽ കൊണ്ടു പോകുന്നതിന് വേണ്ടി കെഎസ്ആർടിസിയുടെ രാജ്യാന്തര നിലവാരമുള്ള നാല് സ്കാനിയ ബസുകൾ വാടകയ്ക്ക് നൽകും. വിവാഹം ഉൾപ്പെടെയുള്ള ആവശ്യക്കാർക്കും ഇത്തരം ബസുകൾ വാടകയ്ക്ക് ലഭിക്കും.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.