Web Desk

ന്യൂഡൽഹി

January 27, 2020, 11:40 am

എയർ ഇന്ത്യ വിൽപ്പനയ്ക്ക്: 100 ശതമാനം ഓഹരികളും വിൽക്കാൻ ടെണ്ടർ ക്ഷണിച്ചു

Janayugom Online

എയർ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും വിറ്റഴിക്കാനൊരുങ്ങി കേന്ദ്രം. കമ്പനി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും സ്വകാര്യവത്കരിക്കാതെ മുന്നോട്ടുപോകാനാകില്ലെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. ഓഹരി വിൽപന സംബന്ധിച്ച് എയർ ഇന്ത്യ ടെണ്ടർ ക്ഷണിച്ചിട്ടുണ്ട്. താൽപര്യമുള്ളവർ സമ്മതപത്രം നൽകണം. 2020 മാർച്ച് 17 വരെയാണ് താത്പര്യപത്രം സമർപ്പിക്കേണ്ട അവസാന തീയതി. യോഗ്യരായ കമ്പനികളുടെ പേരുകൾ മാർച്ച് 31 ന് പ്രസിദ്ധീകരിക്കും.

നിലവിൽ 67000 കോടി രൂപ നഷ്ടത്തിലാണ് എയർ ഇന്ത്യ. ഇത് നികത്തുന്നതിന്റെ ഭാഗമായാണ് ഓഹരി വിൽക്കാനുള്ള തീരുമാനം. കമ്പനിയുടെ കടവും മറ്റ് ബാധ്യതകളും പൂർണമായും ഓഹരി വാങ്ങുന്നവർ ഏറ്റെടുക്കണം. തുടർച്ചയായി നഷ്ടം നേരിടുന്ന സാഹചര്യത്തിൽ 2018ല്‍ 76 ശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രം ശ്രമിച്ചിരുന്നു. എന്നാല്‍ ആരും താത്പര്യം പ്രകടിപ്പിക്കാതിരുന്നതിനെ തുടര്‍ന്ന് പിന്തിരിയുകയായിരുന്നു. ഇത്തവണയും ഓഹരികള്‍ വാങ്ങാന്‍ ആരും മുന്നോട്ടു വന്നില്ലെങ്കില്‍ എയര്‍ ഇന്ത്യ അടച്ചുപൂട്ടേണ്ടി വരുമെന്നാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

അതേസമയം  എ​യ​ർ ഇ​ന്ത്യ​യു​ടെ നൂ​റു​ ശ​ത​മാ​നം ഓ​ഹ​രി​ക​ളും വി​റ്റ​ഴി​ക്കാ​ൻ കേന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​തി​നെ​തി​രെ ബി​ജെ​പി എം​പി സു​ബ്രഹ്മണ്യ​ൻ സ്വാ​മി രൂ​ക്ഷ വി​മ​ർ​ശ​നവുമായി രംഗത്തെത്തി. ഈ ​തീ​രു​മാ​നം ദേ​ശ​വി​രു​ദ്ധ​മാണെന്നും വേ​ണ്ടി​വ​ന്നാ​ൽ താ​ൻ ഇ​തി​നെ​തി​രെ കോ​ട​തി​യി​ൽ പോകു​മെ​ന്നും സ്വാമി ട്വി​റ്റ​റി​ൽ കു​റി​ച്ചു. കേ​ന്ദ്ര​ സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രെ കോ​ൺ​ഗ്ര​സും രം​ഗ​ത്തുവ​ന്നു. സ​ർ​ക്കാ​രിന്റെ കൈയിൽ കാ​ശൊ​ന്നു​മി​ല്ല. പ​ണ​ത്തി​ന്റെ മൂ​ല്യം ഇ​ടി​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്നു. ന​മ്മു​ടെ വി​ല​യേ​റി​യ ആ​സ്തി​ക​ളെ​ല്ലാം കേ​ന്ദ്ര​ സ​ർ​ക്കാ​ർ വി​റ്റു​തു​ല​യ്ക്കു​ക​യാ​ണെ​ന്ന് പാ​ർ​ട്ടി വ​ക്താ​വ് കപി​ൽ​ സി​ബ​ൽ കുറ്റപ്പെടുത്തി.