Web Desk

കൊല്ലം

June 05, 2020, 3:02 pm

1000 വിദ്യാർത്ഥികൾ പ്രകൃതിക്ക് തണൽ ഒരുക്കുന്നു : എഐഎസ്എഫ്

Janayugom Online

എഐഎസ്എഫ്  സംസ്ഥാന കമ്മിറ്റി യുടെ ആഹ്വാനപ്രകാരം സംസ്ഥാനത്ത് പരിസ്ഥിതി ദിനാചരണത്തിന് തുടക്കമായി.. ആയിരം വിദ്യാർത്ഥികൾ പ്രകൃതിക്ക് തണലൊരുക്കുന്നു എന്ന എഐഎസ്എഫ് മുഖത്തല മണ്ഡലം കമ്മിറ്റിയുടെ ക്യാമ്പയിനിൻ്റെ ഭാഗമായി പള്ളിമണ്ണിൽ ബാല താരം പുലിമുരുകൻ സിനിമ ഫെയിം അജാസ് നവാസ് വീട്ടുവളപ്പിൽ ഫലവൃക്ഷതൈ നട്ട്‌ ഉത്ഘാടനം ചെയ്തു.

എഐഎസ്എഫ് ജില്ലാ ജോയിൻ്റ് സെക്രട്ടറി അമൽ ബി നാഥ് അധ്യക്ഷത വഹിച്ച യോഗത്തിൽ കൊല്ലം ജില്ലാ പഞ്ചായത്ത്‌ അംഗം സി പി പ്രദീപ്, എഐഎസ്എഫ്  മുൻ ജില്ലാ പ്രസിഡൻ്റ് സുരാജ് എസ് പിള്ള, എഐവൈഎഫ് മണ്ഡലം സെക്രട്ടറി അതുൽ ബി നാഥ്, പ്രസിഡന്റ് തരുൺ റ്റി ആർ, ശ്രീജിത്ത് സുദർശൻ , ഗോകുൽ എന്നിവർ പങ്കെടുത്തു.മണ്ഡലത്തിൽ ഒരാഴ്ച നീണ്ട് നിൽക്കുന്ന പരിസ്ഥിതി ദിന പരിപാടികൾ നടന്നു വരുകയാണ്.

Eng­lish sum­ma­ry: stu­dents plant­i­ng trees for nature, Envi­ron­ment day.

You may also  like this video: