Janayugom Online
war rockets- janayugom

ടിപ്പുവിന്‍റെ കാലഘട്ടത്തിലെ 1,000 യുദ്ധ റോക്കറ്റുകള്‍ കണ്ടെത്തി

Web Desk

ബംഗളൂരു

Posted on July 28, 2018, 7:56 pm

മൈസൂരിലെ 18ാം നൂറ്റാണ്ടിലെ ഭരണാധികാരിയായിരുന്ന ടിപ്പു സുല്‍ത്താന്‍റെ കാലഘട്ടത്തിലേതെന്നു കരുതുന്ന 1,000 യുദ്ധ റോക്കറ്റുകള്‍ കണ്ടെത്തിയെന്ന് അധികൃതര്‍. കര്‍ണാടകയിലെ ഷിവമോഗ ജില്ലയിലെ ബിദനൂരു കോട്ടയിലെ ഒറ്റപ്പെട്ട നിലയില്‍ കാണപ്പെട്ട കിണറില്‍ നിന്നാണ് യുദ്ധ റോക്കറ്റുകള്‍ കണ്ടെത്തിയത്.

“ടിപ്പുവിന്‍റെ യുദ്ധകാല സമയത്ത് ഉപയോഗിച്ച റോക്കറ്റുകളാണ് കിണറ്റില്‍ നിന്നും കുഴിച്ചെടുത്തത്. തുരുമ്പിച്ച 1,000 റോക്കറ്റുകളാണ് കണ്ടെത്തിയത്”, പുരാവസ്തുശാസ്ത്ര വിഭാഗം അസിസ്റ്റന്‍റ്  ഡയറക്ടര്‍ ആര്‍ ഷെജേഷ്വാര നായക പറഞ്ഞു.

പുരാവസ്തുശാസ്ത്രജ്ഞര്‍, ഖനനം ചെയ്യുന്നവര്‍, ജോലിക്കാര്‍ എന്നിവരടങ്ങിയ  15 അംഗ ടീം മൂന്നു ദിവസംകൊണ്ടാണ് റോക്കറ്റുകള്‍ കണ്ടെത്തിയത്. 23- 26 സെന്‍റീ മീറ്റര്‍ അല്ലെങ്കില്‍ 12- 14 എന്നീ വ്യത്യസ്ത വലിപ്പമുള്ള യുദ്ധ റോക്കറ്റുകളാണ് കണ്ടെത്തിയത്. റോക്കറ്റുകള്‍ ഇപ്പോള്‍ പ്രദര്‍ശനത്തിനായി ഷിവമോഗയിലെ മല്‍നാഡ് പ്രവശ്യയിലെ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്.