ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണംത്തിലും രോഗം ബാധിച്ച് മരണമടയുന്നവരുടെ എണ്ണത്തിലും ഒരു കുറവുമില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,000ലേറെപ്പേരാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത്. 10,814 പേര്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത് എന്ന് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയും വേള്‍ഡോ മീറ്ററും പുറത്തുവിടുന്ന കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇതേ,സമയത്ത് 611,022 പേര്‍ക്ക് കോവിഡ് ബാധിക്കുകയും ചെയ്തു. ഇതോടെ ലോകത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 61,965,529ഉം രോഗം ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,448,287 ഉം ആയി ഉയര്‍ന്നു. 42,782,490 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
17,734,752 പേരാണ് നിലവില്‍ രോഗബാധിതരായി ചികിത്സയിലുള്ളത്. ഇതില്‍ 105,223 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, ഫ്രാന്‍സ്, സ്പെയിന്, ബ്രിട്ടന്, ഇറ്റലി, അര്‍ജന്റീന, കൊളംബിയ, മെക്സിക്കോ, ജര്‍മനി, പോളണ്ട്, പെറു, ഇറാന് എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ആദ്യ 15 സ്ഥാനങ്ങളിലുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.