September 28, 2022 Wednesday

Related news

September 25, 2022
September 24, 2022
September 15, 2022
September 13, 2022
September 12, 2022
September 6, 2022
September 6, 2022
August 25, 2022
August 15, 2022
August 12, 2022

രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചിട്ട് 100 ദിവസങ്ങൾ: അറിയാം നാൾ വഴിയും അതിജീവനവും

Janayugom Webdesk
തിരുവനന്തപുരം
May 8, 2020 7:51 pm

രാജ്യത്ത് ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ചിട്ട് ഇന്ന് നൂറാം ദിനം. കേരളത്തിലാണ് ആദ്യ കോവിഡ് പോസിറ്റീവ് കേസ് റിപ്പോര്‍ട്ട്  ചെയ്തത്. അതിജീവനത്തിന്റെ നൂറ് ദിനങ്ങള്‍ പിന്നിട്ട സന്തോഷത്തിലാണ് ഒരു കോവിഡ് പോസിറ്റീവ് കേസ് മാത്രം  റിപ്പോര്‍ട്ട് ചെയ്ത് കൊണ്ട് ഇന്ന് നമ്മുടെ സംസ്ഥാനം. കേരളത്തില്‍ ആദ്യം കോവിഡ് സ്ഥിരീകരിച്ചത് ഈ വര്‍ഷം ജനുവരി 30‑നായിരുന്നു. വുഹാനില്‍ നിന്നെത്തിയ തൃശൂരിലെ വിദ്യാര്‍ത്ഥിയിലൂടെ ആയിരുന്നു ആഗോളജനതയെ കീഴടക്കിയ കോവിഡ് കേരളത്തിലേക്ക് കടക്കുന്നത്. തുടര്‍ന്ന് ഫെബ്രുവരി 2ാം തീയതിയും 3ാം തീയതിയും ആലപ്പുഴയിലും കാസര്‍കോടും ഓരോ പോസിറ്റീവ് കേസുകള്‍ വീതം റിപ്പോര്‍ട്ട് ചെയ്തു.

അതും ചൈനയില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ക്കു തന്നെ. ഫെബ്രുവരി 16നും 20നുമായി മൂന്ന് രോഗബാധിതരും കോവിഡ് മുക്തരായി ആശുപത്രി വിട്ടു. ഏറെ വൈകാതെ ആശ്വാസം എന്ന് കരുതിയ കേരളത്തില്‍ രണ്ടാംഘട്ട കോവിഡ് വ്യാപനം സംഭവിക്കുകയായിരുന്നു. മാര്‍ച്ച് 8ഓടുകൂടി പത്തനംതിട്ടയില്‍ 5പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ നിന്നെത്തിയ മൂന്ന് പേര്‍ക്കും അവരുടെ ബന്ധുക്കളായ രണ്ട് പേര്‍ക്കുമായിരുന്നു രോഗബാധ. കോവിഡ് രണ്ടാമതും പിടിമുറിക്കി എന്ന് മനസിലായതോടെ കേരളം അതീവജാഗ്രതയിലായി. പിന്നീട് രാജ്യത്ത് ലോക്ക് ഡൗണ്‍പ്രഖ്യാപിച്ചതോടെ സംസ്ഥാനവും ഈ അവസ്ഥയോട് പൂര്‍ണമായും സഹകരിച്ചു. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചു. ആരോഗ്യപ്രവര്‍ത്തകരും പൊലീസ് സേനയും പൊതുജനവും സര്‍ക്കാരും ഒറ്റക്കെട്ടായി മഹാമാരിക്കെതിരെ പൊരുതി. ആദ്യഘട്ട ലോക്ക് ഡൗണ്‍ പ്രഖ്യാപനം മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 14 വരെ ആയിരുന്നു. സാമൂഹിക അകലം പാലിച്ചും സ്വയം നിരീക്ഷണത്തില്‍ കഴിഞ്ഞും രോഗ വ്യാപനം തടഞ്ഞും കേരളം രാജ്യത്തിന് തന്നെ മാതൃകയായി.

കേരളത്തില്‍ ആദ്യ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത് 69 കാരനായ മട്ടാഞ്ചേരി സ്വദേശി മരിച്ച മാര്‍ച്ച് 28നാണ്. ഇന്ത്യയില്‍ ആ സമയം 24 പേരാണ് മരിച്ചത്. നിലവില്‍ കേരളത്തില്‍ 16 കോവിഡ് രോഗികള്‍ മാത്രമാണ് ഉള്ളത്. സംസ്ഥാനത്ത് ഇതുവരെ 4 പേര്‍ക്കാണ് കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായത്. കേരളത്തിന് ശേഷം ഇന്ത്യയില്‍ രണ്ടാമത് കോവിഡ് സ്ഥിരീകരിച്ചത് കേന്ദ്ര തലസ്ഥാനമായ ഡല്‍ഹിയിലായിരുന്നു. ഇറ്റലി,ഹംഗറി എന്നിവിടങ്ങളില്‍ വ്യാപാര ആവശ്യങ്ങള്‍ക്കായി പോയി മടങ്ങിയെത്തിയ മയൂര്‍ വിഹാര്‍ സ്വദേശിയായ 45കാരനായിരുന്നു ആദ്യ രോഗബാധ.

  • രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരില്ലാത്ത സംസ്ഥാനം സിക്കിമാണ്
  • ലക്ഷദ്വീപ്, ദാദ്ര‑നാഗര്‍ ഹവേലി, ദാമന്‍-ദിയു എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലും കോവിഡ് രോഗം സ്ഥിരീകരിച്ചിട്ടില്ല.
  • ഒരു കോവിഡ് മരണം പോലും റിപ്പോര്‍ട്ട് ചെയ്യാത്ത സംസ്ഥാനങ്ങളാണ്- അരുണാചല്‍പ്രദേശ്, ത്രിപുര, നാഗാലാന്റ്, മണിപ്പൂര്‍, മിസോറാം, ഗോവ, ഛത്തീസ്ഗഡ് എന്നിവ.
  • ആന്‍ഡമാന്‍— നിക്കോബാര്‍ ദ്വീപുകള്‍, ലഡാക്ക് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളിലും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
  • ഏറ്റവുമൊടുവില്‍ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ച സംസ്ഥാനങ്ങള്‍ മേഘാലയ, നാഗാലാന്‍ഡ് എന്നിവിടങ്ങളാണ്. ഏപ്രില്‍ 13നായിരുന്നു ഇത്.
  • രാജ്യത്ത് ഇതുവരെ 56, 516 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 16, 867 പേര്‍ രോഗമുക്തരായി
  • 1,895 പേര്‍ മരിച്ചു
  • രോഗികളുടെ എണ്ണത്തില്‍ ഏറ്റവും മുന്നില്‍ മഹാരാഷ്ട്രയാണ്- 14,541 പേര്‍ക്കാണ് ഇതുവരെ ഇവിടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 583 പേര്‍ക്ക് കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായി. തൊട്ടു പിറകില്‍ ഗുജറാത്തും ഡല്‍ഹിയുമാണ്. 5804 പേര്‍ക്ക് ഗുജറാത്തില്‍ കോവിഡ് സ്ഥിരീകരിക്കുകയും 319 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. ഡല്‍ഹിയില്‍ 64 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 4,898 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.ഇങ്ങനെ പോകുന്നു രാജ്യത്തെ കോവിഡ് മഹമാരിയുടെ കണക്കുകള്‍

Eng­lish Sum­ma­ry: 100th day of covid-19 in india

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.