March 24, 2023 Friday

പോരാടി തോല്‍പ്പിച്ചത് മൂന്ന് മഹാമാരികളെ- 101ാം വയസിലും തോറ്റുകൊടുക്കാതെ ഈ മുത്തശ്ശി

Janayugom Webdesk
May 3, 2020 2:06 pm

ജനിച്ചു വീണതുതന്നെ ലോകജനതയെ തൂത്തുവാരിയ ഫ്ലൂ എന്ന മഹാമാരിക്ക് നടുവിലേക്ക്. 1918 പടര്‍ന്നു പിടിച്ച മഹാമാരിയെ കീഴടക്കി ജീവിതത്തില്‍ ആദ്യവിജയം കൈവരിച്ച ആഞ്ജലീന ഫ്രൈഡ് മാന്‍ തന്റെ 101ാം വയസില്‍ പോരാടി ജയിച്ചിരിക്കുന്നത് കോവിഡ് 19 മഹാമാരിയോടാണ്. കാന്‍സറും ആന്തരീക രക്തസ്രാവവുമെല്ലാം ജീവിതത്തെ കവര്‍ന്നെടുക്കാന്‍ ശ്രമിച്ചിട്ടും ജീവിച്ച് കൊതിതീര്‍ന്നില്ലെന്ന് പറഞ്ഞ് മരണത്തെ മടക്കിയയക്കുകയായിരുന്നു ഈ മുത്തശ്ശി. ആഞ്ജലീനയ്ക്കൊപ്പം കാന്‍സര്‍ബാധിതനായ ഭര്‍ത്താവ് ഈ ലോകത്തോട് വിടപറഞ്ഞു. മാര്‍ച്ച് 21നാണ് 101 വയസുകാരിയായ ആഞ്ജലീനയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത് .

തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രായം 101 കഴിഞ്ഞതിനാല്‍ കോവിഡിനെ ഇവര്‍ എങ്ങനെ പ്രതിരോധിക്കുമെന്നത് വലിയ ഒരു ചോദ്യമായിരുന്നു. എന്നാല്‍ അതും സംഭവിച്ചു. ഏപ്രില്‍ 20ന് നടത്തിയ പരിശോധനാ ഫലം നെഗറ്റീവ്. ഒടുവില്‍ രണ്ട് ദിവസം മുമ്പ് മുത്തശ്ശി ആശുപത്രിവിട്ടു.  മൂന്ന് മഹാരോഗങ്ങളെ കീഴടക്കിയ പുഞ്ചിരിയുമായി ആത്മവിശ്വാസം കൈവിടാതെ ഏവര്‍ക്കും അഭിമാനമായിരിക്കുകയാണ് അമേരിക്കയിലെ 101 വയസുകാരി ആഞ്ജലീന ഫ്രൈഡ്മാന്‍ എന്ന ഈ സുപ്പര്‍വുമണ്‍.

Eng­lish Sum­ma­ry: 101 years old covid-19 survivor

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.