പുതിയതായി 102 പേര്‍ക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചതോടെ കോവിഡ് ബാധിതരുടെ എണ്ണം 411 ആയി. കോവിഡ് സ്ഥിരീകരിച്ചതില്‍ കൂടുതല്‍ പേരും നിസാമുദ്ദീൻ സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. നേരത്തെ കൊവിഡ് സ്ഥിരീകരിച്ച 309 പേരില്‍ 294 ലും തബ്ലീഗ് സമ്മേനത്തില്‍ പങ്കെടുത്തവരാണ്.
നിസാമുദ്ദീന്‍ നിന്ന് മടങ്ങി എത്തിയവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ തമിഴ്നാട്ടില്‍ 2500 ന് മുകളില്‍ വരുമെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. ചെന്നൈ ഫീനിക്സ് മാളിലെ ഒരു ജീവനക്കാരന് കൂടി കൊവിഡ് സ്ഥിരീകരിച്ചു.
നാല് ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മാർച്ച് 10 മുതൽ 17 വരെ മാള്‍ സന്ദർശിച്ചവർ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്നും കൊറോണ രോഗ ലക്ഷണങ്ങളുമായി എത്തുന്നവരുടെ എണ്ണം ഉടന്‍തന്നെ നല്‍കണമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. അതേസമയം കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനം മുഴുവന്‍ കൊറോണ സാധ്യത മേഖലയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
English Summary: 102 new Corona cases report in Tamil Nadu.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.