24 മ​ണി​ക്കൂ​റി​നി​ടെ 2,207 മ​ര​ണ​ങ്ങ​ൾ; ആ​ഗോ​ള മ​ര​ണ സം​ഖ്യ 1,03,000 ത്തി​ലേ​ക്ക്

Web Desk

വാ​ഷിം​ഗ്ട​ണ്‍ ഡി​സി

Posted on April 11, 2020, 8:36 am

ഭീതി പടർത്തി കൊണ്ട് കൊറോണ വൈറസ് ബാധിതരുടെ എണ്ണം അനിയന്ത്രിതമായി വർധിക്കുന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 2,207 പേ​രാ​ണ് അ​മേ​രി​ക്ക​യി​ൽ വൈറസ് ബാധയെ തുടർന്ന് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. ആ​ഗോ​ള മ​ര​ണ സം​ഖ്യ 1,03,000 ത്തി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ല​ഭ്യ​മാ​കു​ന്ന ഏ​റ്റ​വും പു​തി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം 1,02,566 പേ​രാ​ണ് രോ​ഗം ബാ​ധി​ച്ചു മ​രി​ച്ച​ത്. ലോ​ക​വ്യാ​പ​ക​മാ​യി 16,95,711 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്. 24 മ​ണി​ക്കൂ​റി​നി​ടെ ലോ​ക​ത്താ​ക​മാ​നം 7,000ത്തോ​ളം മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​പ്പോ​ൾ 92,000ത്തോ​ളം പേ​ർ​ക്കാ​ണ് ഏ​റ്റ​വും പു​തു​താ​യി വൈ​റ​സ് ബാ​ധി​ച്ച​ത്.
സ്പെ​യി​ൻ, ഇ​റ്റ​ലി, ജ​ർ​മ​നി, ഫ്രാ​ൻ​സ്, ബ്രി​ട്ട​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​വും, മ​ര​ണ നി​ര​ക്കും വ​ൻ​തോ​തി​ൽ വ​ർ​ധി​ക്കു​ന്ന​ത്. ഫ്രാ​ൻ​സി​ലും, ബ്രി​ട്ട​നി​ലും യ​ഥാ​ക്ര​മം 987ഉം 980 ​പേ​രാ​ണ് 24 മ​ണി​ക്കൂ​റി​നി​ടെ മ​ര​ണ​മ​ട​ഞ്ഞ​ത്.
അ​മേ​രി​ക്ക​യി​ലെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 5,00, 879 ആ​യി. 18,637പേ​രാ​ണ് ഇ​വി​ടെ മ​ര​ണ​മ​ട​ഞ്ഞ​ത്. സ്പെ​യി​നി​ൽ 1,58,273 പേ​ർ​ക്കും ഇ​റ്റ​ലി​യി​ൽ 1,47,577പേ​ർ​ക്കും ഫ്രാ​ൻ​സി​ൽ 1,24,869 പേ​ർ​ക്കു​മാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ജ​ർ​മ​നി​യി​ൽ 1,22,171 പേ​ർ​ക്കും ബ്രി​ട്ട​നി​ൽ 73,758 പേ​ർ​ക്കും രോ​ഗം ബാ​ധി​ച്ചി​ട്ടു​ണ്ട്.
സ്പെ​യി​നി​ൽ ആ​കെ 16,081 പേ​ർ​ക്ക് വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടു. ഇ​റ്റ​ലി​യി​ൽ ആ​കെ 18,849 പേ​രും ഫ്രാ​ൻ​സി​ൽ 13,197 പേ​രു​മാ​ണ് മ​രി​ച്ച​ത്.

you may also like this video