May 28, 2023 Sunday

2018 ൽ ആത്മഹത്യ ചെയ്തത് 10,349 കർഷകർ

Janayugom Webdesk
January 9, 2020 9:59 pm

ന്യൂഡൽഹി: രാജ്യത്ത് 2018 ൽ മാത്രം 10,349 കർഷകർ ആത്മഹത്യ ചെയ്തുവെന്ന് നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ റിപ്പോർട്ട്. ‘ക്രൈം ഇൻ ഇന്ത്യ 2018’ എന്ന വാർഷിക റിപ്പോർട്ടിലാണ് ഈ വിവരം പ്രസിദ്ധീകരിച്ചിരിക്കുന്നത്. എൻസിആർബിയുടെ ക്രൈം ഇൻ ഇന്ത്യ 2017 എന്ന റിപ്പോർട്ട് പ്രസിദ്ധീകരിച്ച് മൂന്നു മാസം കഴിയുമ്പോഴാണ് പുതിയ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. പുതിയ റിപ്പോർട്ട് പ്രകാരം ആത്മഹത്യ ചെയ്ത 10,349 പേരിൽ 4,586 പേർ കർഷക തൊഴിലാളികളാണ്.
രാജ്യത്തെ ആകെ ആത്മഹത്യയിൽ 7.7 ശതമാനവും കർഷക ആത്മഹത്യകളാണ്. 2017 ൽ 1,29887 കർഷകർ ആത്മഹത്യ ചെയ്തപ്പോൾ 2018 ൽ ഇത് 1,34,516 ആയി വർധിച്ചു. അതേസമയം 2017 ൽ 9.9 ശതമാനമായിരുന്ന ആത്മഹത്യ കണക്ക് 2018 ആയപ്പോൾ 10.2 ശതമാനമായി ഉയർന്നു.
പശ്ചിമ ബംഗാൾ ബിഹാർ, ഒഡിഷ, ഉത്തരാഖണ്ഡ്, മേഘാലയ, ഗോവ, ചണ്ഢിഗഡ്, ദാമൻ ഡിയു, ഡൽഹി ലക്ഷദ്വീപ്, പുതുച്ചേരി എന്നിവിടങ്ങളിൽ 2018 ൽ കാർഷിക മേഖലയിൽ ഒരാൾപോലും ആത്മഹത്യ ചെയ്തിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

Eng­lish Sum­ma­ry: 10,349 farm­ers com­mit­ted sui­cide in 2018

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.