Friday
18 Oct 2019

എന്നെ അറസ്റ്റ് ചെയ്യൂ! 104 കാരിയുടെ ആഗ്രഹം നിറവേറ്റി പൊലീസ്

By: Web Desk | Saturday 23 March 2019 12:00 PM IST


ബ്രി​​​സ്റ്റ​​​ള്‍:

ഇ​​​തു​​​വ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്യ​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ല. തന്നെ അറസ്റ്റ് ചെയ്യണം എന്ന ആഗ്രഹവുമായി മുത്തശ്ശി രംഗത്ത് . ബ്രി​​​സ്റ്റ​​​ളി​​​ലെ സ്റ്റോ​​​ക്ബി​​​ഷ​​​പ്പി​​​ലെ വ​​​യോ​​​ജ​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ലെ അ​​​ന്തേ​​​വാ​​​സി​​​യാ​​​യ 104 വ​​​യ​​​സു​​​ള്ള ആ​​​നി ബ്രോ​​​ക്ക​​​ന്‍​​​ബോ​​​യിയാണ് വ്യത്യസ്ത ആഗ്രഹവുമായി എല്ലാവരെയും ഞെട്ടിച്ചത്.

ഏ​​​റ്റ​​​വും വ​​​ലി​​​യ ആ​​​ഗ്ര​​​ഹം എ​​​ഴു​​​തി​​​ക്കൊ​​​ടു​​​ക്കാ​​​ന്‍ വ​​​യോ​​​ജ​​​ന​​​കേ​​​ന്ദ്രം ന​​​ട​​​ത്തി​​​പ്പു​​​കാ​​​ര്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​പ്പോ​​​ഴാ​​​ണ് ആ​​​നി ത​​​ന്‍റെ വി​​​ചി​​​ത്ര ​​​മോ​​​ഹം വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ആ​​​നി​​​യു​​​ടെ ആ​​​ഗ്ര​​​ഹം സാ​​​ധി​​​ച്ചു​​​കൊ​​​ടു​​​ക്കാ​​​ന്‍ അ​​​ധി​​​കൃ​​​ത​​​ര്‍ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ത്തു.​​​  കാറില്‍ വീട്ടിലെത്തിയ ഉദ്യോഗസ്ഥര്‍ ശ്രദ്ധാപൂര്‍വം കൈവിലങ്ങ് അണിയിച്ചു. കെയര്‍ ഹോമില്‍ നിന്ന് പുറത്തേക്ക് പൊലീസ് കാറിന് സമീപത്തേക്ക് കൊണ്ടുവന്നു.

ജീവിതകാലത്ത് നിയമലംഘനങ്ങള്‍ ഒന്നും നടത്താതിരുന്നതിനാല്‍ പൊലീസ് സ്റ്റേഷനില്‍ ഒന്നും അന്നെയ്ക്ക് കയറേണ്ടി വന്നിരുന്നില്ല. എന്നാല്‍, ബക്കറ്റ് ലിസ്റ്റ് തയ്യാറാക്കിയപ്പോള്‍ പൊലീസ് സ്റ്റേഷനില്‍ കയറാനുള്ള തന്‍റെ ആഗ്രഹവും അവര്‍ കുറിച്ചു. ഏതായാലും ആഗ്രഹം പോലെ 104 ാം വയസില്‍ അവര്‍ പൊലീസ് സ്റ്റേഷനില്‍ കയറുകയും ചെയ്തു. പൊലീ​​​സ് എ​​​ത്തി വി​​​ല​​​ങ്ങു​​​വ​​​ച്ച്‌ കാ​​​റി​​​ല്‍ ക​​​യ​​​റ്റി​​​ക്കൊ​​​ണ്ടു​​​പോ​​​യ​​​പ്പോ​​​ള്‍ ആ​​​നി നി​​​ര്‍​​​വൃ​​​തി​​​യ​​​ട​​​ഞ്ഞു. പോ​​​ലീ​​​സ് വാ​​​ഹ​​​ന​​​ത്തി​​​ല്‍ മു​​​ന്‍​​​സീ​​​റ്റി​​​ല്‍ ഇ​​​രു​​​ന്നാ​​​ണ് അ ​​​സ്റ്റേ​​​ഷ​​​നി​​​ലേ​​​ക്കു പോ​​​യ​​​ത്. ജെ​​​യിം​​​സ് റോ​​​ബ​​​ര്‍​​​ട്സ് ആ​​​ന്‍​​​ഡ് സ​​​ണ്‍ മാ​​​നു​​​ഫാ​​​ക്ച​​​റിം​​​ഗ് കമ്പനിയിൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്നു ആ​​​നി.

Related News