കോവിഡ് ബാധിച്ച 105 വയസുകാരി രോഗം ഭേദമായി ആശുപത്രി വിട്ടു

Web Desk

കൊല്ലം

Posted on July 30, 2020, 8:27 am

കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് വീണ്ടും ഒരു പൊൻ തൂവല്‍ കുടി. കോവിഡ് ബാധിതയായ 105 വയസുകാരി രോഗം ഭേദമായി ആശുപത്രി വിട്ടു.കൊല്ലം അഞ്ചല്‍ സ്വദേശിനിയായ 105 വയസുകാരി ആസ്മ ബീവിയാണ് കോവിഡ് മുക്തയായി വീട്ടിലേക്ക് മടങ്ങിയത്.

സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രായം കുടിയ കോവിഡ് രോഗിയാണിവര്‍. ഇവര്‍ കാണിച്ച അസാമാന്യ ധൈര്യം നമ്മള്‍ എല്ലാം മുന്നോട്ട് വെയ്ക്കണമെന്ന് ആരോഗ്യ മന്ത്രി കെ കെ ഷൈലജ ടീച്ചര്‍ പറഞ്ഞു. 65 വയസിന് മുകളിലുളളവര്‍ ഹൈ റിസ്ക് വിഭാഗത്തില്‍ പെടുമ്പോള്‍ 105 വയസുകാരിയെ രക്ഷിക്കാനയത് കോവിഡിനെതിരായ മൂന്നാംഘട്ട പോരാട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്ന എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വലിയ ഊര്‍ജം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

ഈ മാസം 20 നാണ് പനിയും ചുമയും ഉള്‍പ്പെടയുളള ലക്ഷണങ്ങലോടെ  ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ ചികിത്സയ്ക്കായി പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിക്കാൻ നിര്‍ദേശം നല്‍കിയിരുന്നു. ഇവരുടെ ആരോഗ്യ നില എല്ലാ ദിവസവും മെഡിക്കല്‍ ബോര്‍ഡ് പ്രത്യേകം നിരീക്ഷിച്ച് വിലയിരുത്തി ചികിത്സ ക്രമീകരിച്ചു.

ENGLISH SUMMARY: 105 old women cured covid

YOU MAY ALSO LIKE THIS VIDEO