മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ നിന്നുള്ള 106 കാരി കോവിഡ് 19 നെ പരാജയപ്പെടുത്തി. ഡോക്ടര്‍മാരും നഴ്സുമാരും ഊഷ്മളമായ വിടവാങ്ങല്‍ നല്കി 106 കാരിയെ ഇന്നലെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. 10 ദിവസത്തെ ചികിത്സയ്ക്ക് ശേഷം ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങുന്നതിന് മുമ്പ് അവർ അഭിമാനപൂര്‍വ്വം ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ് മാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിച്ചു. ഡോംബിവിലിയിൽ താമസിക്കുന്ന 106കാരിക്ക് കോവിഡ് രോഗം ബാധിച്ചതിനെത്തുടര്‍ന്ന് ആശുപത്രികളിൽ കൊണ്ടുപോയെങ്കിലും പ്രായപരിധി കാരണം ഒരു ആശുപത്രിയും ഇവരെ പ്രവേശിപ്പിക്കാന്‍ തയ്യാറായിരുന്നില്ലെന്ന് മരുമകള്‍ പറഞ്ഞു. തുടര്‍ന്ന് കല്യാണ്‍ ഡോംബിവിലി മുനിസിപ്പല്‍ കോര്പ്പറേഷന് (കെഡിഎംസി) സ്പോര്‍ട്സ് കോംപ്ലക്സിൽ സ്ഥാപിച്ച കോവിഡ് 19 ചികിത്സാ കേന്ദ്രത്തിൽ ഇവരെ പ്രവേശിപ്പിക്കുകയായിരുന്നു.
ഇവിടുത്തെ ഡോക്ടര്‍മാരും മെഡിക്കല്‍ ടീമുകളും ഇവരെ നന്നായി പരിപാലിച്ചു. കൊറോണ വൈറസിനെ പരാജയപ്പെടുത്താന്‍ സഹായിച്ച ആശുപത്രിയിലെ മെഡിക്കല്‍ ടീം അംഗങ്ങളോട് നന്ദിയുണ്ടെന്ന് 106കാരി പറഞ്ഞു. കോവിഡ് 19 ചികിത്സാ സൗകര്യം കൈകാര്യം ചെയ്യുന്ന ’ ഒരു രൂപ ക്ലിനിക്ക് ’ മാനേജിംഗ് ഡയറക്ടര്‍ ഡോ. രാഹുല്‍ ഗുലെ വൃദ്ധയായ സ്ത്രീയെ പരിചരിച്ചതിന് തന്റെ ടീമിനെ അഭിനന്ദിച്ചു. അപകടത്തില്‍പ്പെടുന്നവര്‍ക്ക് റയില്‍വേ അടിയന്തര സഹായം നല്‍കുന്നതിനും പൊതുജനങ്ങള്‍ക്ക് വൈദ്യചികിത്സ നല്കുന്നതിനുമായി സെന്‍ട്രല്‍ റയില്‍വേയുടെ സബര്‍ബന്‍ വിഭാഗത്തിലെ തെരഞ്ഞെടുത്ത സ്റ്റേഷനുകളില്‍ ഒരു രോഗിയുടെ സേവനത്തിന് ഒരു രൂപ ഈടാക്കുന്ന ഒരു രൂപ ക്ലിനിക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
ENGLISH SUMMARY: 106 OLD AGE WOMEN BECAME COVID NEGATIVE
YOU MAY ALSO LIKE THIS VIDEO