എസ്ബിഐയിൽ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ & ആർമറർസ് ഇൻ ക്ലറിക്കൽ കേഡർ എന്നീ തസ്തികകളിൽ അവസരം. ആർമറർസ് വിഭാഗത്തിൽ വിമുക്തഭടന്മാർക്കാണ് അവസരം. ഡെപ്യൂട്ടി മാനേജർ ലോ വിഭാഗത്തിൽ 45 ഒഴിവുണ്ട്. ഓൺലൈനായി അപേക്ഷിക്കണം.
തസ്തിക, ഒഴിവുകളുടെ എണ്ണം എന്ന ക്രമത്തിൽ. ഡിഫൻസ് ബാങ്കിങ് അഡ്വൈസർ (നേവി ആൻഡ് എയർഫോഴ്സ്)-2, സർക്കിൾ ഡിഫൻസ് ബാങ്കിങ് അഡ്വൈസർ‑2, എച്ച്ആർ സ്പെഷ്യലിസ്റ്റ്-1, മാനേജർ (ഡേറ്റാ സയന്റിസ്റ്റ്)-10, ഡെപ്യൂട്ടി മാനേജർ (ഡേറ്റാ സയന്റിസ്റ്റ്)-10, ഡെപ്യൂട്ടി മാനേജർ (സിസ്റ്റം ഓഫീസർ)-5, സീനിയർ സ്പെഷ്യൽ എക്സിക്യൂട്ടീവ്-1, സീനിയർ എക്സിക്യൂട്ടീവ് (സ്റ്റാറ്റിസ്റ്റിക്സ്)-1, ഡെപ്യൂട്ടി മാനേജർ (ലോ)-45, ആർമറർസ്-29.
വെബ്സൈറ്റ്: www. bank. sbi വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www. bank. sbi എന്ന വെബ്സൈറ്റ് കാണുക. അപേക്ഷാഫീസ് 750 രൂപയാണ്. എസ് സി /എസ് ടി / ഭിന്നശേഷി ക്കാർ എന്നിവർക്ക് ഫീസില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 12.
English Summary: 106 vacancies at SBI
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.