ലോക് ഡൗണ്‍ നിലവില്‍ വന്ന ഇന്നലെ മാത്രം വയനാട്ടില്‍ വിലക്ക് ലംഘിച്ച് പുറത്തിറങ്ങിയവര്‍ക്ക് എതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്തത് 108 കേസുകള്‍. വിവിധ കേസുകളിലായി 80 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 51 വാഹനങ്ങള്‍ പിടിച്ചെടുത്തു.
പത്തനംതിട്ടയില്‍ ഇന്നലെ 47 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. നെടുമ്ബാശ്ശേരി വിമാനത്താവളത്തിന് സമീപം ഇന്നലെ രാത്രി തുറന്ന് പ്രവര്‍ത്തിച്ച രണ്ട് ഹോട്ടലുകളുടെ ഉടമകളെ പൊലീസ് അറസ്റ്റ് ചെയ്തു. അബ്ദുള്‍ സലാം, ജോഷി എന്നിവരാണ് അറസ്റ്റിലായത്.
അതേസമയം, ത്തില്‍ സംസ്ഥാനത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 109 ആയി. ഒരു ആരോഗ്യപ്രവര്‍ത്തക അടക്കം 14 പേര്‍ക്കു കൂടി ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ നിലവില്‍ 105 പേരാണ് ചികിത്സയിലുളളത്. 72,460 പേരാണ് നിരീക്ഷണത്തിലുള്ളത്. ലോക്ഡൗണില്‍ അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. സ്വകാര്യ വാഹനങ്ങളിലെ യാത്രകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.