ആലപ്പുഴ ബീച്ചിൽ വിദ്യാർത്ഥി തിരയിൽപ്പെട്ടു. ആലപ്പുഴ പാലസ് വാർഡ് കൊട്ടാരച്ചിറയില്‍ ഡോണിനെയാണ് തിരയിൽപ്പെട്ട് കാണാതായത്. ഇന്നലെ വൈകുന്നേരം മുന്നോടെയായിരുന്നു സംഭവം. സുഹൃത്തുക്കളായ എട്ടുപേരൊന്നിച്ച് കടലിൽ കുളിക്കാനിറങ്ങയപ്പോഴായിരുന്നു സംഭവം. ഏഴ് പേർ രക്ഷപ്പെട്ടു. കാണാതായ വ്യക്തിക്കുവേണ്ടിയുള്ള തീരച്ചിൽ തുടരുകയാണ്. കനത്ത മഴയും ഒപ്പം കടല്‍ ക്ഷോഭവും തിരിച്ചില്‍ ദുഷ്ക്കരമക്കുന്നുണ്ട്. ആലപ്പുഴ സെന്റ് ആന്റണീസ് സ്കുളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഡോണ്‍. ജോസഫ്-ഷിജി ദമ്പതികളുടെ മകനാണ്. കാഞ്ഞിരംചിറ ചന്തകടഭാഗത്താണ് സംഭവം ഉണ്ടായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.