Janayugom Online
The dead man's body. Focus on hand

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കിണറ്റില്‍ മരിച്ച നിലയില്‍

Web Desk

മഞ്ചേശ്വരം

Posted on June 17, 2018, 8:00 pm

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുഞ്ചത്തൂര്‍ തൂമിനാട് മഹാകാളി ദൈവസ്ഥാനത്തിനടുത്തെ ജയന്ത സഫാലികയുടെ മകള്‍ പ്രജ്ഞ എന്ന പ്രതി (14) യാണ് വീടിന് സമീപത്തെ പഞ്ചായത്തിന്റെ അധീനതയിലുള്ള കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. മാതാവ്: പുഷ്പ. സഹോദരങ്ങള്‍: പ്രജ്യല്‍, പൃഥിരാജ്, ധനുഷ്.