Web Desk

ചെന്നൈ

March 25, 2020, 8:51 am

കൊറോണ വൈറസ്; തമിഴ്‌നാട്ടില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു: രാജ്യത്ത് ആകെ മരണസംഖ്യ 11

Janayugom Online

കൊറോണ വൈറസ് ബാധിച്ച് തമിഴ്‌നാട്ടില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. മധുര അണ്ണാനഗര്‍ സ്വദേശിയായ 54കാരനാണ് മരിച്ചത്. പ്രമേഹ രോഗിയായിരുന്നു ഇദ്ദേഹം. ചൊവ്വാഴ്ചയാണ് ഇയാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്. കൊറോണ വൈറസ് ബാധിച്ച് തമിഴ്‌നാട്ടില്‍ നിന്നുള്ള ആദ്യ മരണമാണിതെന്ന് സംസ്ഥാന ആരോഗ്യമന്ത്രി സി.വിജയഭാസ്‌കര്‍ പറഞ്ഞു. ചൊവ്വാഴ്ച തമിഴ്‌നാട്ടില്‍ രോഗബാധിതരുടെ എണ്ണം 18ആയി ഉയര്‍ന്നു. മൂന്ന് സ്ത്രീകളടക്കം ആറ് പേര്‍ കൊറോണ സ്ഥിരീകരിച്ചിരുന്നു.

രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 11 ആയി. രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സുരക്ഷാ മുന്‍കരുതലുകള്‍ കര്‍ശനമാക്കിയതായി തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു. രാജ്യവ്യാപകമായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 562 ആയി. അതില്‍ ആകെ 48 പേരാണ് രോഗം ഭേദമായി ഇതുവരെ ആശുപത്രി വിട്ടത്.

Eng­lish sum­ma­ry: 11 coro­na death case report in india

You may also like this video