February 4, 2023 Saturday

Related news

September 19, 2022
January 25, 2022
January 21, 2022
January 19, 2022
January 19, 2022
January 19, 2022
January 18, 2022
January 17, 2022
January 17, 2022
January 16, 2022

സംസ്ഥാനത്ത് 11 പേര്‍ക്ക് കൂടി കോവിഡ്: ഇന്ന് രോഗമുക്തി ഒരാള്‍ക്ക് മാത്രം

Janayugom Webdesk
തിരുവനന്തപുരം
April 22, 2020 6:07 pm

സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂര്‍-7, കോഴിക്കോട് ‑2, കോട്ടയം-1, മലപ്പുറം- 1 എന്നിങ്ങനെയാണ് രോഗബാധിതരുടെ കണക്ക്. ഇന്ന് ഒരാളുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായി. പാലക്കാട് സ്വദേശിയാണ് രോഗമുക്തനായത്.

കോവിഡ് പോസിറ്റീവായ 11 കേസുകളിൽ മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. വിദേശത്ത് നിന്ന് വന്നവർ അഞ്ച് പേര്‍ക്കും കോഴിക്കോട് ഒരു ആരോഗ്യപ്രവർത്തകയ്ക്കും രോഗം ബാധിച്ചു. കോട്ടയം പാല സ്വദേശിക്കാണ് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ഇവർ ഓസ്ട്രേലിയയിൽ നിന്നും മാർച്ച് 21ന് ഡല്‍ഹിയിൽ തിരിച്ചെത്തി. ഡല്‍ഹിയിൽ നിരീക്ഷണത്തിലായിരുന്നു. ഏപ്രിൽ 13 ന് ഡല്‍ഹിയിൽ നിന്ന് കാറിൽ പാലായിലേക്ക് തിരിച്ചു.ഇടുക്കി കമ്പംമേട്‌ അതിർത്തിയിൽ വച്ച് ഏപ്രിൽ 16ന് പൊലീസ് തടഞ്ഞു. നിലവിൽ നെടുങ്കണ്ടത്ത് നിരീക്ഷണത്തിലാണ്. കൂടെയുള്ള 71 വയസുകാരനായ ഭർത്താവിന് രോഗം ഇല്ല. മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചത് നാല് മാസം പ്രായമുള്ള കുഞ്ഞിനാണ്. കുഞ്ഞ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ഹൃദ്രോഗം ഉൾപ്പെടെയുള്ള അസുഖങ്ങൾക്ക് ചികിത്സയിലാണ്.

437 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. ഇതിൽ 127 പേർ നിലവിൽ ചികിത്സയിലാണ്. ഇന്ന് മാത്രം 95 പേർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. ഇതുവരെ 20821 സാമ്പിളുകൾ പരിശോധിച്ചു.19998 സാമ്പിളുകൾ നെഗറ്റീവാണെന്ന് ഉറപ്പാക്കിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കോവിഡ് വൈറസ് പ്രതിരോധത്തിന് മുഴുവൻ സമയ ഡ്യൂട്ടിയിലുള്ള ആശ വർക്കർമാർക്ക് നിബന്ധനകൾ ഒഴിവാക്കി മാർച്ച് മുതൽ മെയ്‌ വരെ ഓണറേറിയവും ഇൻസെന്റീവും നൽകും. ഇതുകൂടാതെ മാർച്ച് മുതൽ കോവിഡ് കാലയളവിൽ അധിക ഇൻസെന്റീവായി പ്രതിമാസം 1000 രൂപ നൽകും. 26,475 ആശ വർക്കർമാർക്ക് ഇതിലൂടെ പ്രയോജനം ലഭിക്കും.

കേരളത്തില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് 19 രോഗികളുള്ള ജില്ല കണ്ണൂരാണ്. ആ സ്ഥിതിക്ക് അവിടെ നിയന്ത്രണങ്ങളും പൊലീസ് പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്. ഇത് ഫലം കണ്ടിട്ടുണ്ട്. വാഹനങ്ങള്‍ പുറത്തിറക്കുന്നതില്‍ കാര്യമായ കുറവുണ്ട്. ഹോട്ട്‌ സ്‌പോട്ടായി പ്രഖ്യാപിച്ച തദ്ദേശ സ്ഥാപന പരിധിയിലെ പ്രദേശങ്ങള്‍ പൂര്‍ണമായും സീല്‍ ചെയ്തു. നിയന്ത്രണം ലംഘിച്ച് നിരത്തിലിറങ്ങിയതിന് ഇന്നലെ 437 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 347 വാഹനങ്ങള്‍ പിടിച്ചെടുത്തതായും മുഖ്യമന്ത്രി പറഞ്ഞു.

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.