Web Desk

തിരുവനന്തപുരം

April 05, 2020, 5:51 pm

കോവിഡ്: രാജ്യത്ത് 24 മണിക്കൂറിനിടെ 11 മരണം; 472 പുതിയ രോഗികൾ

Janayugom Online

രാജ്യത്ത് ഇരുപത്തിനാലു മണിക്കൂറിനിടെ 11 കോവിഡ് മരണം സ്ഥിരീകരിച്ചു. ആകെ മരണം 79 ആയി. 472 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മർക്കസ് സമ്മേളനം രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഇരട്ടിയാകെയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം കുറ്റപ്പെടുത്തി.

വൈറസ് ബാധിത മേഖലകൾ ബഫർ സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. കൊവിഡ് കേസുകളെ കുറിച്ച് ലാബുകൾക്ക് ഐസിഎംആറിന് വിവരങ്ങൾ കൈമാറാം. 274 ജില്ലകളില്‍ കോവിഡ് വ്യാപിച്ചെന്നും 267 പേര്‍ രോഗമുക്തി നേടിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ ഡല്‍ഹിയില്‍ പറഞ്ഞു.

തീവ്ര ബാധിത പ്രദേശങ്ങളിലും, രോഗബാധ സംശയിക്കുന്ന സമൂഹത്തിലും റാപ്പിഡ് ടെസ്റ്റ് നടത്താമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ബുധനാഴ്ചയോടെ കൂടുതൽ റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ലഭ്യമാക്കും. ഡല്‍ഹി നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ 1026 പേര്‍ക്ക് ഇതുവരെ രോഗം കണ്ടെത്തി. ഇരുപത്തി രണ്ടായിരത്തോളം പേര്‍ 17 സംസ്ഥാനങ്ങളിലായി നിരീക്ഷണത്തില്‍ കഴിയുന്നു.

ENGLISH SUMMARY: 11 death in 24 hours

YOU MAY ALSO LIKE THIS VIDEO