March 30, 2023 Thursday

ജനുവരി 1 മുതല്‍ മൊബൈല്‍ ഫോണുകള്‍ക്ക് 11 അക്ക നമ്പര്‍; പുതിയ നിയമം അറിയാം

Janayugom Webdesk
ന്യൂഡല്‍ഹി
December 1, 2020 4:31 pm

ലാന്‍ഡ്‌ലൈനില്‍ നിന്ന് മൊബൈല്‍ ഫോണിലേക്ക് കോളുകള്‍ക്ക് ജനുവരി ഒന്ന് മുതല്‍ നമ്പറിന് മുമ്പായി പൂജ്യം(0) ഇടുന്നത് നിര്‍ബന്ധമാക്കുന്നു. പുതിയ നിയമമനുസരിച്ച് ട്രായിയുടെ (TRAI)നിര്‍ദ്ദേശം ടെലികമ്മൂണിക്കേഷന്‍ വകുപ്പ് അംഗീകരിച്ചു. 2020 മെയ് 29 മുമ്പ് തന്നെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) ‘പൂജ്യം’ (0) ചേർക്കാനുള്ള ശുപാർശ നല്‍കിയിരുന്നു. ഇത്തരത്തില്‍ ടെലികോം സേവന ദാതാക്കളായ കമ്പനികൾക്ക് കൂടുതൽ നമ്പറുകൾ സൃഷ്ടിക്കാനുള്ള സംവിധാനം ഉണ്ടാകും. 

കൂടാതെ ഈ നിയമം ആരംഭിച്ചാൽ ലാൻഡ്‌ലൈനിൽ നിന്ന് മൊബൈലിലേക്ക് ഒരു കോൾ വിളിക്കുന്നതിന് ഒരാൾ നമ്പറിന് മുമ്പ് പൂജ്യം ഡയൽ ചെയ്യണം. TRAI യുടെ ശുപാർശകൾ അംഗീകരിച്ചതായി നവംബർ 20 ന് പുറത്തിറക്കിയ സർക്കുലറിൽ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് അറിയിക്കുകയായിരുന്നു. ഇതുവഴി മൊബൈൽ, ലാൻഡ്‌ലൈൻ സേവനങ്ങൾക്ക് ആവശ്യമായ നമ്പരുകൾ സൃഷ്ടിക്കാൻ സഹായിക്കും. എല്ലാ ലാന്‍ഡ്‌ലൈന്‍ ഉപഭോക്താക്കള്‍ക്കും ടെലികോം കമ്പനികല്‍ സീറോ ഡയലിംഗ് സൗകര്യം നല്‍കേണ്ടി വരുമെന്ന് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് അറിയിച്ചു. പ്രദേശത്തിന് പുറത്തുള്ള കോളുകള്‍ക്കും ഈ സൗകര്യം ലഭ്യമാണ്. 254.4 കോടി അധിക നമ്പറുകള്‍ സൃഷ്ടിക്കാന്‍ ഇത്തരത്തില്‍ ഡയലിംഗ് രീതിയിലുള്ള മാറ്റത്തിലൂടെ ടെലികോം കമ്പനികള്‍ക്ക് മൊബൈല്‍ സേവനങ്ങള്‍ക്കായി സാധിക്കും. 

ENGLISH SUMMARY:11-digit num­ber from land­line to mobile
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.