8 October 2024, Tuesday
KSFE Galaxy Chits Banner 2

Related news

October 8, 2024
October 8, 2024
October 8, 2024
October 8, 2024
October 8, 2024
October 7, 2024
October 7, 2024
October 7, 2024
October 4, 2024
October 4, 2024

കൊക്കയിലേക്ക് ബസ് മറിഞ്ഞ് 11 മരണം: 34 പേര്‍ക്ക് പരിക്ക്

Janayugom Webdesk
ലിമ
May 16, 2022 9:11 am

പെറുവിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് കുട്ടികളടക്കം 11 പേർ മരിക്കുകയും 34 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച ഉച്ചയ്ക്ക് ലിമയുടെ വടക്ക് ഭാഗത്തുള്ള അൻകാഷ് മേഖലയിലെ ഒരു കൊക്കയിലെ 100 മീറ്റർ (330 അടി) താഴേക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു.
ലാ ലിബർട്ടാഡിന്റെ വടക്കൻ മേഖലയിൽ നിന്ന് തയാബാംബ ഹൈവേയിലൂടെ ലിമയിലേക്ക് പോവുകയായിരുന്നു ബസ്. പരിക്കേറ്റവരെ സിഹുവാസ് പ്രവിശ്യയിലെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടകാരണം അന്വേഷിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു. അമിതവേഗത, മോശം റോഡ് ഉപരിതലം, അടയാളങ്ങളുടെ അഭാവം, അധികാരികളുടെ നിയമങ്ങൾ പാലിക്കാത്തത് എന്നിവ കാരണം പെറുവിൽ റോഡപകടങ്ങൾ പതിവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരിയിലും പെറുവിലെ വടക്കൻ പട്ടണമായ തയബാംബയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 20 പേർ മരിച്ചിരുന്നു.

Eng­lish Sum­ma­ry: 11 ki-lled, 34 injured in bus acci­dent in Peru

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.