കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു

Web Desk
Posted on June 16, 2019, 10:39 am

സൊമാലിയ : കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു.  സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം അല്‍ക്വയ്ദയുടെ പ്രാദേശിക ഗ്രൂപ്പ് ആയ അല്‍ഷബാബ് സായുധ സംഘം ഏറ്റെടുത്തു.

രണ്ടിടങ്ങളിലായാണ് സ്ഫോടനം നടന്നത്. പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപം ചെക്ക് പോയിന്റിന് അടുത്തുണ്ടായ ആദ്യകാര്‍ ബോംബ് സ്ഫോടനത്തിലാണ് 11 പേരും കൊല്ലപ്പെട്ടത്. 25 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.