അമേരിക്കയിലെ വെടിവെപ്പില്‍ 11 മരണം

Web Desk
Posted on June 01, 2019, 8:36 am

വിര്‍ജീനിയ: അമേരിക്കയിലെ വിര്‍ജീനിയ ബീച്ചിലുണ്ടായ വെടിവെപ്പില്‍ 11 മരണം. ആറോളം പേര്‍ക്ക് പരിക്ക്. വിര്‍ജീനിയ ബീച്ചിലെ സര്‍ക്കാര്‍ കെട്ടിടത്തിലാണ് വെടിവെപ്പുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ അക്രമിയും കൊല്ലപ്പെട്ടു. വെര്‍ജീനയിലെ മുനിസിപ്പല്‍ ജീവനക്കാരനാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനുള്ളില്‍ തോക്കുമായി എത്തിയ ഇയാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെര്‍ജീനിയ ബീച്ച് നഗരത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഞെട്ടലുണ്ടാക്കുന്ന ദിവസമാണിതെന്ന് മേയര്‍ ബോബി ഡെയര്‍ പ്രതികരിച്ചു.

വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം. ജീവനക്കാര്‍ ജോലി അവസാനിപ്പിച്ച് മടങ്ങാനുള്ള തയ്യാറെടുപ്പിനിടെയാണ് അക്രമി വെടിയുതിര്‍ത്തത്.