ആദിവാസി കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള ഉത്തരവിന് സ്റ്റേ

Web Desk
Posted on February 28, 2019, 5:53 pm

കേരളം ഉള്‍പ്പടേയുള്ള 16 സംസ്ഥാനങ്ങളിലെ പത്ത് ലക്ഷത്തിലേറ ആദിവാസി കുടുംബങ്ങളെ വനത്തില്‍ നിന്ന് ഒഴിപ്പിക്കണമെന്ന ഉത്തരവിനു സുപ്രീം കോടതി സ്റ്റേ. അതേസമയം വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനേയും സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഇത്രയും കാലം ഉറങ്ങുകയായിരുന്നുവോ ​എന്ന് കോടതി കേന്ദ്രത്തോട് ചോദിച്ചു.

വനാവകാശ സംരക്ഷണ നിയമത്തിന്റെ കാലാവധി ചോദ്യം ചെയ്ത് വൈല്‍ഡ് ലൈഫ് സംഘടന സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു സുപ്രീം കോടതിയുടെ ആദ്യ ഉത്തരവ്. ഫെബ്രുവരി 13 ലെ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരും ഗുജറാത്ത് സര്‍ക്കാറും സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

ജസ്റ്റില്‍ അരുണ്‍ മിശ്ര, നവിന്‍ സിന്‍ഹ, എംആര്‍ ഷാ എന്നിവര്‍ ഉള്‍പ്പെട്ടെ ബെഞ്ചിന്‍റേതാണ് ഉത്തരവ്. അതേസമയം പരമ്ബരാഗത വനഭൂമിയുമായി ബന്ധപ്പെട്ട അവകാശ വാദങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്തെന്ന് ഉള്‍പ്പെടെയുള്ള വിശദീകരണങ്ങള്‍ കോടതിയെ അറിയിക്കണമെന്ന് 16 സംസ്ഥാനങ്ങള്‍ക്കും കോടതി നിര്‍ദ്ദേശം നല്‍കി.

കേസ് വീണ്ടും ജുലൈ 10 ന് കോടതി പരിഗണിക്കും.