ലോക പാരാ അത്‌ലറ്റിക്സ് സമാപിച്ചു അഭിമാനമായി 11 മലയാളി അധ്യാപകർ

Web Desk
Posted on November 17, 2019, 5:17 pm

ദുബായ്: ലോക പാരാ അ്‌ലറ്റിക്സ് ദുബായ് ഡിസേബിൾ സ്റ്റേഡിയത്തിൽ അവസാനിക്കുമ്പോൾ അഭിമാനാർഹമായ നേട്ടവുമായി ദുബായിലെ 11 മലയാളി കായിക അധ്യാപകർ. കഴിഞ്ഞ ഒരാഴ്ചക്കാലമായി പ്രധാനപ്പെട്ട ചുമതലകൾ വഹിച്ചുപോന്നിരുന്ന ആകെയുള്ള 13 ഇന്ത്യക്കാരായ അധ്യാപകരിൽ 11 പേരും മലയാളികൾ. ഇവർ ദുബായിലെ വിവിധ സ്കൂളുകളിൽ ജോലിചെയ്യുന്ന കായികാധ്യാപകരാണെന്നതും ശ്രദ്ധേയമാണ്.

ഒ കെ അനിൽകുമാർ, എബി ജോൺ, അനിത സജി, സന്ധ്യ ബിനു, രമ്യ ഷെജിൻ, ബൈസി ബിനു, സുമലത കെ, സാബിറ കുന്നുമ്മേൽ, ബാധുരി പി, നീതു പ്രവീൺ, ബൈസി കുന്നുമ്മേൽ എന്നീ മലയാളി കായികാധ്യപകരാണ് പ്രധാന ചുമതലകളുമായി സ്റ്റേഡിയത്തിൽ നിറഞ്ഞു നിന്ന മലയാളികൾ.

128രാജ്യങ്ങളിൽ നിന്നും 1500 അധികം കായികതാരങ്ങൾ ആണ് മത്സരത്തിൽ മാറ്റുരച്ചത്. ലോക നിലവാരത്തിലുള്ള ഇത്തരം അവസരങ്ങൾ കായികമേഖലക്കു ഉണർവ് നൽകുമെന്ന് ടീം അംഗമായ അനിൽകുമാർ പറഞ്ഞു.