Web Desk

ബംഗളൂരു

January 15, 2021, 4:43 pm

കര്‍ണാടകയില്‍ മിനിവാനും ടിപ്പറും കൂട്ടിയിടിച്ച് 11 പേര്‍ മരിച്ചു

Janayugom Online

കര്‍ണാടകയില്‍ മിനിവാനും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 11 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ല്‍ നി​ന്നും 430 കി​ലോ​മീ​റ്റ​ര്‍ അകലെ ധ​ര്‍​ദ്‌​വാ​ഡി​ലാണ് സംഭവം നടന്നത്. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. മരണപ്പെട്ടവരില്‍ കൂടുതല്‍ പേരും സ്ത്രീകളാണ്. പരിക്കേറ്റവരില്‍ ഏഴുപേര്‍ ക​ര്‍​ണാ​ട​ക ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സി​ല്‍ ചി​കി​ത്സ​യി​ലാണ്. ഇവരില്‍ അ​ഞ്ചു​പേ​രു​ടെ നി​ല അതീവഗുരുതരാവമാണ്. 

ഗോവയില്‍ അവധി ആഘോഷിക്കാന്‍ പോയ സംഘമായിരുന്നു അവര്‍. മൊത്തം 16 വനിതകളും ഡ്രൈവറുമാണ് സംഘത്തിലുണ്ടായിരുന്നത്. ഇവരില്‍ 10 പേരും ഡ്രൈവറുമാണ് മരണപ്പെട്ടത്. ധവന്‍ങ്കരയിലെ ഒരു വനിത ക്ലബിലെ അംഗങ്ങളായ ഇവര്‍ ഗോവ ട്രിപ്പ് ആരംഭിക്കുന്നതിന് മുന്‍പ് ധര്‍ദ്വാഡിലെ ഒരു സുഹ‍ൃത്തിന്‍റെ വീട്ടില്‍ നിന്നും പ്രഭാതഭക്ഷമം കഴിക്കാനായി പോവുകയായിരുന്നു. 

അപ്പോഴാണ് എതിര്‍ വശത്ത് നിന്നെത്തിയ ടിപ്പര്‍ അതിവേഗത്തിലെത്തി മിനി ബസിനെ ഇടിച്ചത്. അതേ സമയം അപകടം നടന്ന ഹുബ്ലി- ധര്‍ദ്വാഡ് ബൈപ്പാസിനെക്കുറിച്ച് നേരത്തെ തന്നെ നാട്ടുകാര്‍ പരാതി ഉയര്‍ത്തിയിരന്നു. റോഡിന് ആവശ്യത്തിന് വീതിയില്ലെന്നും, ഇത് വണ്‍വേ ആക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. അപകടവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം ആരംഭിച്ചു പൊലീസ്. 

ENGLISH SUMMARY: 11 peo­ple have been killed in a col­li­sion between a mini­van and a tip­per in Karnataka
You may also like this video