കേരളത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്ന തമിഴ്നാട് സ്വദേശികളെ സ്വീകരിക്കുവാന്‍ മടികാണിച്ച് തമിഴ്നാട് സര്‍ക്കാര്‍. നിലവില്‍ 20 ദിവസത്തിന് മുകളില്‍ നെടുങ്കണ്ടം താലൂക്കില്‍ കഴിയുന്ന 11 ഓളം തമിഴ്നാട് സ്വദേശികളാണ് നീരീക്ഷണ കാലവധി കഴിഞ്ഞ് തിരികെ അയക്കുവാന്‍ തയ്യാറായി നില്‍ക്കുന്നത്. ഇവരെ സ്വീകരിച്ച് കൊള്ളാമെന്ന് പറയുന്നുണ്ടെങ്കിലും വേണ്ട നടപടികള്‍ സ്വീകരിക്കുവാന്‍ താമസം വരുത്തുന്നതാണ് ആരോഗ്യ വകുപ്പിനേയും താലൂക്ക് ഭരണകൂടത്തേയും വെട്ടിലാക്കുന്നത്.
നിരീക്ഷണ കാലവധി പൂര്‍ത്തിയായതിന് ശേഷം കേരളാ അതിര്‍ത്തിയില്‍ എത്തിക്കുന്ന ഇവരെ തമിഴ്നാട് സര്‍ക്കാര്‍ വാഹനത്തില്‍ തിരികെ കൊണ്ടുപോവുകയാണ് പതിവ്. എന്നാല്‍ 28 ദിവസം പൂര്‍ത്തികരിച്ചവരെ മാത്രം സ്വീകരിക്കാമെന്ന നിലപാടിലാണ് തമിഴ്നാട് അതിര്‍ത്തി ജില്ലാ ഭരണകൂടം. കേരളാ അതിര്‍ത്തി കടക്കുന്ന പലരും ജില്ലയില്‍ താമസിച്ച് ജോലി ചെയ്ത് വരുന്നവരും, ബന്ധുക്കള്‍ ഇവിടെ ഉള്ളവരുമാണ്.
നിരീക്ഷണ കാലവധിയ്ക്ക് ശേഷം ഇവരെ തിരികെ ബന്ധു വീടുകളിലേയ്ക്ക് അയക്കുകയാണ് പതിവ്. എന്നാല്‍ ഇപ്പോള്‍ അതിര്‍ത്തി കടന്നവരില്‍ 11 പേര്‍ക്കും കേരളവുമായി മറ്റ് ബന്ധങ്ങള്‍ ഇല്ലാത്തതാണ് ഇവരെ തിരിക്കയക്കുവാന് കഴിയാതെ കുഴയ്ക്കുന്നത്.
English Summary: Tamilnadu government doesn’t taking proper actions to receive 11 persons qurantined in idukki
you may also like this video: