വള്ളുവമ്പ്രം എ എം യുപി സ്‌കൂളില്‍ 11 ഇരട്ടകള്‍, നവാഗതരായി രണ്ട് ജോഡികള്‍ കൂടി എത്തി

Web Desk
Posted on June 04, 2019, 9:27 pm
സ്‌കൂളിലെ ഇരട്ടകള്‍

മലപ്പുറം: വള്ളുവമ്പ്രം എ എം യുപി സ്‌കൂളില്‍ ഈ അധ്യയന വര്‍ഷവും 11 ജോഡി ഇരട്ടകള്‍. പുതിയ അധ്യയന വര്‍ഷം പിറക്കുന്നതോടെ ഏഴാം ക്ലാസിലെ രണ്ട് ജോഡി ഇരട്ടകള്‍ ഉപരിപഠനത്തിനായി ഹൈസ്‌കൂളിലേക്ക് പോകുമെങ്കിലും അവര്‍ക്കു പകരമെന്നോണം കഴിഞ്ഞ ദിവസം രണ്ട് ജോഡികള്‍ സ്‌കൂളില്‍ എത്തി.

വള്ളുവമ്പ്രത്തെ മൊഴിക്കല്‍ അബ്ദുറഹിമാന്‍ അസ്മാബി ദമ്പതികളുടെ മുഹമ്മദ് അന്‍ഷിദ്, മുഹമ്മദ് അന്‍ഷിഫ് എന്നിവര്‍ ഒന്നാം ക്ലാസിലേക്കും അറവങ്കരയിലെ കറുത്തേടത്ത് പൊറ്റയില്‍ ശിഹാബുദ്ദീന്‍ താഹിറ ഫസ്‌ന ദമ്പതികളുടെ ഫാത്തിമ മിന്‍ഹ, ഫാത്തിമ തന്‍ഹ എന്നിവര്‍ അഞ്ചാം ക്ലാസിലേക്കുമാണ് പുതുതായി പ്രവേശനം നേടിയത്. രൂപത്തിലും ഭാവത്തിലും പഠന-പഠനാനുബന്ധ പ്രവര്‍ത്തനങ്ങളിലും ഇവര്‍ സാദൃശ്യം പുലര്‍ത്തുന്നു. അധ്യാപകരിലും കുട്ടികളിലും പലപ്പോഴും ഇവര്‍ ആശയക്കുഴപ്പം സൃഷ്ടിക്കാറുണ്ട്.

എല്‍കെജിയിലെ മുഹമ്മദ് റാസിം റന ഫാത്തിമ, ഹെന്ന മിസ്‌രി ജന്ന മിസ്‌രി, യു കെ ജി യിലെ അനാമിക അവന്തിക, ഒന്നാം ക്ലാസിലെ സായന്ത് സാരംഗ്, നാലാം ക്ലാസിലെ മുഹമ്മദ് നിഷാന്‍ മുഹമ്മദ് റോഷന്‍, മുഹമ്മദ് അബ്ദുല്‍ ബാസില്‍ മുഹമ്മദ് അബ്ദുല്‍ ബാസിം, അഞ്ചാം ക്ലാസിലെ ഫിദ ഷെറിന്‍ നിദ ഷെറിന്‍, സഹദ്‌സയീദ്, ആറാം ക്ലാസിലെ മുഹമ്മദ് സുഹൈല്‍ സുഹ, ഏഴാം ക്ലാസിലെ ഷാമിര്‍ ഷാമില്‍, ഷെബീബ് ഷെബീല്‍ എന്നിവരാണ് മറ്റു ഇരട്ട സഹോദരങ്ങള്‍.

You May Also Like This: