രാജാക്കൻമാരുടെ ചിത്രകാരനും ചിത്രകലയിലെ രാജാവുമായ രാജാ രവി വർമ്മയുടെ ചിത്രങ്ങൾക്ക് രൂപം നൽകി തെന്നിന്ത്യൻ നായികമാർ. പ്രശസ്ത നടി സുഹാസിനി മണിരത്നം സ്ഥാപിച്ച നാം (NAAM)എന്ന സന്നദ്ധസംഘടനയുടെ 10ാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന 2020ലെ കലണ്ടറിന് മോഡലുകളായി തെന്നിന്ത്യൻ നടിമാരും നർത്തകിമാരും എത്തുന്നത് രാജാരവിവർമ്മ ചിത്രങ്ങൾക്ക് പുനർജീവൻ നൽകിയാണ്. സ്ത്രീത്വത്തിന്റെ അഴക് രവി വർമ്മ ചിത്രങ്ങളിൽ നിന്നും വ്യക്തമാകും എന്നാണ് എല്ലാ കലാകാരൻമാരും പറയാറ്.
രവിവർമ അനശ്വരമാക്കിയ 12 ചിത്രങ്ങളാണ് താരങ്ങൾ പുനരാവിഷ്പരിച്ചിരിക്കുന്നത്. ഫോട്ടോഗ്രാഫർ ജി വെങ്കിട്ടറാം ആണ് രവിവർമ്മചിത്രങ്ങൾ തന്മയത്വത്തോടെ ഒപ്പിയെടുത്തിരിക്കുന്നത്. നടിമാരായശ്രുതി ഹാസൻ,സാമന്ത അകിനേനി,നദിയ മൊയ്തു,രമ്യ കൃഷ്ണൻ,കുശ്ബു,ശോഭന,ഐശ്വര്യ രാജേഷ്,ലിസി, നർത്തകിമാരായ ലക്ഷ്മി മൻച്ചു,ചാമുണ്ഡേശ്വരി,പ്രിയദർശിനി ഗോവിന്ദ് എന്നിവരാണ് രവിവർമ്മ ചിത്രങ്ങൾക്ക് ജീവൻ നൽകിയത്.
Samantha — An expectant mother holding a fruit symbolic of a new life
Shruti Haasan 1 — Radha in moonlight
Nadiya — This painting reflects the private lives of women from different social backgrounds
Ramya Krishnan — Damayanti listens in rapt attention to the tales of Nala from the swan
Khushbu — Portrait of a Maharashtrian lady after a temple visit
Shobana — ‘There comes papa’ portrait of Ravi Varma ‘s daughter Mahaprabha
Aishwarya Rajesh — Portrait of a high minded woman, the Rani of Pudukottai
Lissy Lakshmi — Portrait of a royal woman from Kerala inspired by Ravi Varma ‘s style
Shruti Haasan 2 — Portrait of Rani of Kurupam
Lakshmi Manchu — Portrait of Rani Chimnabai 1 after whom Lakshmi Vilas palace in Tanjore is named
Chamundeswari — Portrait of Maharani Lakshmi Bayi who became the senior rani of Travancore
Priyadarshini Govind — Kadambari, Portrait of a modern, intellectual Bengali lady
English Summary: 11 women actors and dancers recreate raja ravi varma paintings
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.