പി പി ചെറിയാൻ

എൽപാസൊ(കൊളറാഡൊ)

March 04, 2020, 5:05 pm

11 കാരന്റെ തിരോധാനം; വളർത്തമ്മക്കെതിരെ കേസെടുത്തു

Janayugom Online

കൊളറാഡൊ സ്പ്രിംഗിൽ നിന്നും കാണാതായ പതിനൊന്നുകാരന്റെ മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് വളർത്തമ്മക്കെതിരെ കൊലകുറ്റത്തിന് കേസെടുത്തു. ലറ്റീഷ സ്റ്റൗച്ചിനെയാണ് സൗത്ത് കരോളിനായിൽ നിന്നും മാർച്ച് രണ്ടിന് പിടികൂടി കൊലകുറ്റത്തിന് കേസെടുത്തത്.

ജനുവരി 27 ന് കുട്ടിയെ കാണാതായിയെന്ന് ലറ്റീഷ പോലീസിൽ അറിയിച്ചിരുന്നു. മകന്റെ കൊലയാളിയെ അറസ്റ്റ് ചെയ്ത് നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്ന് കുട്ടിയുടെ മാതാപിതാക്കൾ ആവശ്യപ്പെട്ടിരുന്നു. ലോർസൺ നഞ്ചിലുള്ള വസതിയിൽ നിന്നും ജനുവരി 27 ന് ഉച്ചകഴിഞ്ഞാണ് കുട്ടിയെ കാണാതായത്. അടുത്ത കൂട്ടുകാരന്റെ വീട്ടിലേക്ക് നടന്നുപോയെന്നാണ് വളർത്തമ്മ പോലീസിനോട് പറഞ്ഞത്. കുട്ടിയെ ഇതുവരെ കണ്ടെത്താനായില്ലെങ്കിലും ജീവനോടെയില്ലെന്നാണ് എൽപാസോ കൗണ്ടി ഷെറിഫ് ജാക്വിലിൻ കിർബി പറയുന്നത്.

കുട്ടിയെ കാണാതായത് മുതൽ എൻഫോഴ്സ്മെന്റ് ഓഫീസർമാർ ദിവസങ്ങളോളം അന്വേഷിച്ചിട്ടും ഫലമുണ്ടായില്ല. വളർത്തമ്മയെ അറസ്റ്റ് ചെയ്തതോടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നതെന്നും കിർബി പറഞ്ഞു. അറസ്റ്റ് ചെയ്ത ലറ്റീഷയെ ഹൊറി കൗണ്ടി ഡിറ്റൻഷൻ സെന്ററിൽ അടച്ചു.

Eng­lish Sum­ma­ry; 11 year old boy miss­ing, mur­der case was filed against step mother

YOU MAY ALSO LIKE THIS VIDEO