ചെന്നൈ: അമ്മയുടെ കയ്യിൽ നിന്നും പത്ത് രൂപ വാങ്ങി വീട്ടിൽ നിന്നിറങ്ങിയ മകനെ പിന്നീട് കണ്ടെത്തിയത് ചവറ്റുകൂമ്പാരത്തിലെ കുഴിയിൽ മരിച്ചനിലയിൽ. തമിഴ്‌നാട്ടിലെ ട്രിച്ചിയിലാണ് സംഭവം നടന്നത്. അബ്ദുൾ വഹാബ് എന്ന പതിനൊന്നുകാരന്റെ മൃതദേഹമാണ് കണ്ടെത്തിയത്.ഡിസംബർ മൂന്നിനാണ് കുട്ടിയെ കാണാതായത്.
അമ്മയിൽ നിന്ന് 10 രൂപ വാങ്ങി വീട്ടിൽ നിന്ന് ഇറങ്ങിയ കുട്ടിയെ കാണാനില്ല എന്ന് കാണിച്ച് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. കുട്ടിയെ കാണാതായെന്നുളള വീട്ടുകാരുടെ പരാതിയിൽ പതിനൊന്നുകാരന്റെ കൂട്ടുകാരെ കേന്ദ്രീകരിച്ചാണ് അരിയമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചത്. കുട്ടിയുടെ നാലു കൂട്ടുകാരിൽ രണ്ടുപേർ പ്രായപൂർത്തിയാവാത്തവരും മറ്റു രണ്ടുപേർ 18ഉം 19ഉം വയസ്സ് പ്രായമുളളവരുമാണ്. ഇവർക്ക് പ്രദേശത്തെ ചില പെറ്റിക്കേസുകളുമായി ബന്ധമുണ്ട്. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ട്രിച്ചി കോർപ്പറേഷന്റെ ചവറുക്കൂമ്ബാരത്തിൽ 15 അടി താഴ്ചയുളള കുഴിയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. അബ്ദുൾ വഹാബിന്റെ കൂട്ടുകാരെ ചോദ്യം ചെയ്തുവരുന്നു. കുട്ടിയുടെ മരണ കാരണം അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.