Web Desk

തൊടുപുഴ

February 04, 2020, 7:05 pm

11 കാരിയെ ലൈം ഗികമായി പീഡിപ്പിച്ചു: പ്രതിക്ക് 28 വര്‍ഷം കഠിന തടവും പിഴയും

Janayugom Online

വീട്ടില്‍ അതിക്രമിച്ച് കയറി പതിനൊന്ന് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 28 വര്‍ഷം കഠിന തടവും ഒരു ലക്ഷത്തിപതിനയ്യായിരം രൂപ പിഴയും വിധിച്ചു. ഇടുക്കി മണിയാറന്‍കുടി താമരക്കാട്ട് വീട്ടില്‍ സജീവിനെ(36)യാണ് തൊടുപുഴ പോക്‌സോ സ്‌പെഷ്യല്‍ കോടതി ജഡ്ജി കെ അനില്‍കുമാര്‍ ശിക്ഷിച്ചത്.

2013 ഏപ്രില്‍ മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതി പലതവണ കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നു. പുറത്ത് അറിയിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിയും മുഴക്കിയിരുന്നു. ഇതേതുടര്‍ന്ന് കുട്ടി സംഭവം മറച്ചു വയ്ക്കുകയായിരുന്നു. പീന്നിട് സ്‌കൂളിലെത്തിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോടാണ് കുട്ടി വിവരങ്ങള്‍ തുറന്ന് പറയുന്നത്.

വീട്ടില്‍ അതിക്രമിച്ച് കയറിയതിന് അഞ്ച് വര്‍ഷം കഠിന തടവും പതിനായിരം രൂപ പിഴയും, പന്ത്രണ്ടുവയസ്സിന് താഴെ പ്രായമുള്ള കുട്ടിക്കെതിരെ ലൈംഗിക പീഡനം നടത്തിയതിന് പത്ത് വര്‍ഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും, കുട്ടിയെ പലതവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിന് പത്ത് വര്‍ഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും, കുട്ടിയെ ഭീഷണിപ്പെടുത്തി മരണഭയം ഉളവാക്കിയതിന് മൂന്ന് വര്‍ഷം കഠിന തടവും അയ്യായിരം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.

പിഴ തുക അടയ്ക്കാത്ത പക്ഷം എല്ലാ കുറ്റങ്ങള്‍ക്കുമായി എട്ട് വര്‍ഷം കൂടി കഠിന തടവ് അനുഭവിക്കണം. പിഴയായി ഈടാക്കുന്ന തുക ഇരയ്ക്ക് നഷ്ടപരിഹാരമായി നല്‍കാനും എല്ലാ കുറ്റങ്ങള്‍ക്കുമുള്ള കഠിനതടവ് ഒരേ കാലയളവില്‍ അനുഭവിക്കാനും കോടതി ഉത്തരവിട്ടു. കോടതിയില്‍ നിന്നും ജാമ്യത്തില്‍ ഇറങ്ങിയ പ്രതി പിന്നീട് ഒളിവില്‍ പോയിരുന്നു. വിചാരണ ഘട്ടത്തില്‍ അറസ്റ്റ് ചെയ്ത് ഹാജരാക്കിയ പ്രതി റിമാന്റില്‍ കഴിയവെയാണ് വിചാരണ നടന്നത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പിബി വാഹിദ ഹാജരായി.

Eng­lish Summary:11 year old child ra ped case court verdict

YOU MAY ALSO LIKE THIS VIDEO