Tuesday
19 Mar 2019

11 കാരിയെ ബലാത്സംഗംചെയ്തു ഗർഭിണിയാക്കി ,രണ്ടു വൃദ്ധന്മാർ അറസ്റ്റിൽ

By: Web Desk | Wednesday 14 March 2018 8:57 AM IST


രാജ്കോട്ട് :  പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ രണ്ട് വൃദ്ധന്മാരെ പോലീസ് അറസ്റ്റ് ചെയ്തു. രാജ്കോട്ടിലാണ് സംഭവം. സംഭവത്തിൽ ബബരിയ കോളനി നിവാസികളായ നഞ്ചി ജാവിയ (67) ഇയാളുടെ അയല്‍വാസി കുബാവത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. നിർധന കുടുംബത്തില്‍പ്പെട്ട പെണ്‍കുട്ടിയ്ക്ക് പണം നല്‍കാമെന്ന് പ്രലോഭിപ്പിച്ചാണ് ഇരുവരുംപീഡിപ്പിച്ചത്.

പെൺകുട്ടി ഗർഭിണി ആയതോടെയാണ് സംഭവം പുറത്തറിയുന്നത്. അസുഖ ബാധിതനായതിനെതുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് ജോലിക്ക് പോകുന്നില്ല. പെണ്‍കുട്ടിയുടെ മാതാവ് വീട്ടുജോലിയ്ക്ക് പോയാണ് കുടുംബം പുലര്‍ത്തിയിരുന്നത്. ഇതിനിടെയാണ് പ്രതികള്‍ പെണ്‍കുട്ടിയ്ക്ക് പണം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചത്. പെൺകുട്ടി 8 മാസം ഗർഭിണി ആണ്.പെണ്‍കുട്ടി വിവരം കുടുംബാംഗങ്ങളില്‍ നിന്ന് മറച്ചുവച്ചെങ്കിലും പിന്നീട് മാതാവിനോട് വെളിപ്പെടുത്തുകയായിരുന്നു. മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.പ്രതികള്‍ക്കെതിരെ ബലാത്സംഗത്തിനും, കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യ സംരക്ഷണ നിയമപ്രകാരവും കേസ് രജിസ്റ്റർ ചെയ്തു

 

 

Related News