Web Desk

ഡല്‍ഹി

June 15, 2020, 10:35 am

24 മണിക്കൂറിനിടെ 11502 പേർക്ക് കോവിഡ്; രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വൻ വര്‍ധന

Janayugom Online

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വൻ വര്‍ധനവ്. 24 മണിക്കൂറിനിടെ 11502 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,32,424 ആയി. കഴിഞ്ഞ ദിവസം 325 പേരാണ് രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്.

നിലവിൽ 153106 പേരാണ് ചികിത്സയിൽ കഴിയുന്നത്. അതേസമയം രോഗം ഭേദമാകുന്നവരുടെ എണ്ണം വർധിക്കുന്നത് ആശ്വാസമാകുന്നുണ്ട്. ഇതുവരെ 1,69,798 പേർക്കാണ് രോഗം ഭേദമായത്.

രാജ്യത്തെ കോവിഡ് കേസുകളുടെ മൂന്നിലൊന്നും റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ ഇതുവരെ 107958 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മരണം 3950 ആകുകയും ചെയ്തു. ഗുജറാത്തില്‍ മാത്രം 1477 മരണപ്പെട്ടു. ഇവിടെ 23544 പേര്‍ക്കാണ് രോഗം ബാധിച്ചത്.

you may also like this video;