18 April 2024, Thursday

Related news

April 18, 2024
April 17, 2024
April 15, 2024
April 15, 2024
April 11, 2024
April 8, 2024
April 7, 2024
April 5, 2024
April 4, 2024
April 4, 2024

13.99 ലക്ഷം കുടുംബങ്ങള്‍ക്ക് കുടിവെള്ളത്തിന് 11,551 കോടി

Janayugom Webdesk
തിരുവനന്തപുരം
September 20, 2021 10:00 pm

ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രാമീണ മേഖലയില്‍ കുടിവെള്ളം ലഭ്യമാക്കുന്നതിന് നടപ്പു സാമ്പത്തിക വര്‍ഷത്തേക്ക് 11551.23 കോടി രൂപയുടെ പദ്ധതി. സംസ്ഥാനത്ത് 13.99 ലക്ഷം കുടിവെള്ള കണക്ഷന്‍ നല്‍കാനാണ് അനുമതി ആയിരിക്കുന്നത്. ഇതിനു പുറമേ ജലത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാനുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 112 കോടി രൂപയും വിഭാവനം ചെയ്തിട്ടുണ്ട്. ജലജീവന്‍ മിഷന്‍ സംസ്ഥാനതല കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.

പഞ്ചായത്തുകളുടെയും ഗുണഭോക്താക്കളുടെയും പങ്കാളിത്തത്തോടെയാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുക. അതാതു പഞ്ചായത്തുകളുടെ കൂടി സഹകരണത്തോടെയാണ് മുഴുവന്‍ ജനങ്ങള്‍ക്കും ശുദ്ധജലം ഉറപ്പു വരുത്താനുള്ള നടപടികള്‍ സ്വീകരിക്കുന്നത്. പഞ്ചായത്തുകള്‍ക്കും പൊതുജനങ്ങള്‍ക്കും പദ്ധതിയില്‍ വലിയ പങ്കാണ് വഹിക്കാനുള്ളത്. ജനങ്ങള്‍ക്കിടയില്‍ പദ്ധതിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് 270 കോടി രൂപയും നീക്കിവയ്ക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.

മൂന്നു വര്‍ഷം കൊണ്ട് ഗ്രാമീണ മേഖലയിലുള്ള മുഴുവന്‍ വീടുകളിലും കുടിവെള്ളം എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ സംയുക്തമായി ജലജീവന്‍ മിഷന്‍ പദ്ധതി നടപ്പാക്കുന്നത്. ഗുണഭോക്തൃ വിഹിതമായി ചെറിയ തുക മാത്രമാണ് പൊതുജനങ്ങള്‍ നല്‍കേണ്ടി വരുന്നത്.

ENGLISH SUMMARY:11,551 crore for drink­ing water for 13.99 lakh households
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.