Web Desk

തിരുവനന്തപുരം

April 26, 2020, 5:34 pm

സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; നാല് പേര്‍ രോഗമുക്തി നേടി

Janayugom Online

സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നാല് പേര്‍ക്ക് രോഗം ഭേദമായി. ഇടുക്കിയില്‍ ആറും കോട്ടയത്ത് അഞ്ചും ആളുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇടുക്കിയില്‍ കോവിഡ് സ്ഥിരീകരിച്ചതില്‍ ഒരാള്‍ ഡോക്ടറാണ്. ഇവിടെ ഒരാള്‍ വിദേശത്തു നിന്നു വന്നതും രണ്ടു പേര്‍ തമിഴ്നാട്ടില്‍ നിന്നു വന്നതുമാണ്. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നത്.

കോട്ടയത്ത് രോഗം സ്ഥിരീകരിച്ചതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടും. ഇവിടെ ഒരാള്‍ സംസ്ഥാനത്തിന് പുറത്തു നിന്നും വന്നതാണ്. നാല് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നത്.

വടയാര്‍ സ്വദേശിയായ 53കാരന്‍, ഒളശ്ശ സ്വദേശിയായ ആരോഗ്യപ്രവര്‍ത്തകന്‍ (32). ചാന്നാനിക്കാട് സ്വദിശിനിയായ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനി (25). തിരുവനന്തപുരത്ത് ആരോഗ്യപ്രവര്‍ത്തകയായ കിടങ്ങൂര്‍ പുന്നത്തറ സ്വദേശിനി (33), തലയോലപ്പറമ്പ് വെള്ളൂരില്‍ താമസിക്കുന്ന റെയില്‍വേ ജീവനക്കാരനായ തമിഴ്‌നാട് സ്വദേശി (56) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിയിലെ രോഗബാധിതരുടെ എണ്ണം 11 ആയി.

തിരുവനന്തപുരം, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതോടെ 342 പേരാണ് ഇതുവരെ കോവിഡില്‍ നിന്ന് മുക്തി നേടിയത്. 123 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ കോവിഡ് ചികിത്സയിലുള്ളത്.