രാജ്യത്ത് 12 ദിവസം കൊണ്ട് അഞ്ച് ലക്ഷം കേസുകൾ. 24 മണിക്കൂറിനിടെ 48,513 കോവിഡ് പോസിറ്റീവ് കേസുകളും 768 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 15,31,669 ആയി വര്‍ധിച്ചു. ആദ്യ അഞ്ച് ലക്ഷം കേസുകൾ പിന്നിടാൻ 148 ദിവസമായിരുന്നു വേണ്ടിവന്നത്. അഞ്ച് ലക്ഷത്തിൽ നിന്ന് 10 ലക്ഷത്തിലേക്ക് എത്തിയത് 20 ദിവസം കൊണ്ടാണ്. പത്തിൽ നിന്ന് 15 ലക്ഷം കടക്കാനെടുത്തത് 12 ദിവസം മാത്രമാണെന്നത് രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ തീവ്രത വ്യക്തമാക്കുന്നു. രോഗബാധിതരുടെ എണ്ണത്തിൽ ലോകത്ത് മൂന്നാം സ്ഥാനത്താണ് ഇന്ത്യ. പ്രതിദിന കേസുകളിൽ മഹാരാഷ്ട്രയെ പിന്തള്ളി ആന്ധ്ര ഒന്നാം സ്ഥാനത്തെത്തി. രാജ്യത്ത് രോഗമുക്തരുടെ എണ്ണം 10 ലക്ഷത്തിലേക്ക് അടുത്തു. രോഗ മുക്തിനിരക്ക് 64.50 ശതമാനമായി ഉയർന്നു.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.