16 April 2024, Tuesday

Related news

April 16, 2024
April 16, 2024
April 16, 2024
April 14, 2024
April 13, 2024
April 11, 2024
April 10, 2024
April 8, 2024
April 7, 2024
April 7, 2024

ദേശീയപാത പദ്ധതിയ്ക്കായി തൊഴിലാളികളുമായി പോയ വാഹനം തലകീഴായി മറിഞ്ഞ് 12 മരണം

Janayugom Webdesk
മുംബൈ
August 20, 2021 8:01 pm

മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയില്‍ വാഹനം തലകീഴായി മറിഞ്ഞ് 12 മരണം. തൊഴിലാളികളുമായി പോയ വാഹനമാണ് അപകടത്തില്‍പെട്ടത്. നാഗ്പുര്‍— മുംബൈ സമൃദ്ധി എക്‌സ്പ്രസ് ദേശീയപാത പദ്ധതിക്ക് വേണ്ടി സ്റ്റീല്‍ കയറ്റിക്കൊണ്ടുപോയ വാഹനത്തിലാണ് തൊഴിലാളികളെയും കൊണ്ടുപോയത്. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. 16 പേര്‍ വാഹനത്തിലുണ്ടായിരുന്നു. പരിക്കേറ്റവരെ ജല്‍ന ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിച്ചു. തൊഴിലാളികളില്‍ ഏറെപേരും ബിഹാര്‍, ഉത്തര്‍പ്രദേശ് സ്വദേശികളാണ്. വാഹനം അമിത വേഗതിയിലായിരുന്നുവെന്നും റോഡിലെ വലിയ കുഴിയില്‍ ചാടി നിയന്ത്രണംവിട്ട് മറിയുകയായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.

Eng­lish sum­ma­ry; 12 killed as vehi­cle overturns

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.