ഇടിമിന്നലേറ്റ് 12 മരണം; പത്ത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു

Web Desk
Posted on September 18, 2019, 4:09 pm

പട്‌ന: കനത്ത മഴയെ തുടര്‍ന്നുണ്ടായ ഇടിമിന്നലേറ്റ് ബീഹാറില്‍ 12 മരണം. പോലീസുകാരുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പോലീസ് കെട്ടിടത്തില്‍ മരം വീണാണ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ പട്‌നയുടെ പല ഭാഗങ്ങളിലും വെള്ളക്കെട്ടും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഗംഗാ നദിയില്‍ ജലനിരപ്പ് വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും സ്ഥിതി നിയന്ത്രണവിധേയമാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.