ഛത്തീസ് ഗഡില്‍ ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ഏറ്റുമുട്ടലില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഛത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയിലാണ് സംഭവം.ഇന്ദ്രാവതി ദേശീയോദ്യാന പ്രദേശത്തെ വനത്തില്‍ സുരക്ഷാസേന മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥര്‍ അപകടനില തരണം ചെയ്തതായി അധികൃതര്‍ സൂചിപ്പിച്ചു.വധിച്ച മാവോയിസ്റ്റുകളുടെ പക്കല്‍ നിന്നും നിരവധി ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. കൂടുതല്‍ സേനയെ ഏറ്റുമുട്ടല്‍ സ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നും സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.