October 2, 2022 Sunday

Related news

September 25, 2022
September 17, 2022
September 8, 2022
September 4, 2022
September 4, 2022
August 21, 2022
August 12, 2022
August 5, 2022
July 15, 2022
July 13, 2022

അഫ്ഗാനിസ്ഥാനില്‍ വ്യോമാക്രമണം: 12 തീവ്രവാദികളെ വധിച്ചു

Janayugom Webdesk
അസ്ര
May 18, 2021 5:55 pm

അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ ലോഗര്‍ പ്രവിശ്യയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 12 തീവ്രവാദികളെ വധിച്ചു. അസ്ര ജില്ലയിലെ താലിബാന്‍ ഒളിത്താവളത്തിലാണ് യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയത്.

സായുധരായ 12 തീവ്രവാദികള്‍ സംഭവ സ്ഥലത്ത് വെച്ച്‌ കൊല്ലപ്പെട്ടതായും മൂന്നു പേര്‍ക്ക് പരിക്കേറ്റതായും അഫ്ഗാന്‍ അധികൃതര്‍ അറിയിച്ചു.

വ്യോമാക്രമണത്തില്‍ ഏഴ് ഇരുചക്ര വാഹനങ്ങളും ആന്‍റി എയര്‍ക്രാഫ്റ്റ് ഗണ്‍ ഉള്‍പ്പെടെ ആയുധങ്ങളും വെടിക്കോപ്പുകളും സേന നശിപ്പിച്ചു.

യു.എസ് നേതൃത്വം നല്‍കുന്ന സഖ്യസേന മെയ് ഒന്നിന് പിന്മാറ്റം പ്രഖ്യാപിച്ചതിന് പിന്നാലെ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ലോഗര്‍ പ്രവിശ്യയുടെ ചില മേഖലകളില്‍ താലിബാന്‍ സജീവമാണ്.

Eng­lish Sum­ma­ry : 12 ter­ror­ists killed in afghanistan

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.