12 വയസ്സുകാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: ദമ്പതികൾ അറസ്റ്റിൽ

Web Desk
Posted on November 06, 2019, 5:26 pm

കൊച്ചി: പന്ത്രണ്ടുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ദ്യശ്യങ്ങള്‍ പകര്‍ത്തി. സംഭവത്തില്‍ ദമ്പതികൾ അറസ്റ്റിലായി. വടുതല സ്വദേശികളായ വർഷ (19) ബിബിൻ (25) എന്നിവരാണ് അറസ്റ്റിലായത്.

ബിബിനും വർഷയും ഇവരുടെ സഹായി ലിതിനെക്കൊണ്ട് പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് ആരോപണം. തുടർന്ന് പീഡന ദൃശ്യങ്ങൾ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. ഒന്നാം പ്രതി  ലിതിൻ ഒളിവിലാണ്. പെൺകുട്ടിയും കുടുംബവും താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥരാണ് ബിബിനും വർഷയും.

പെൺകുട്ടി താമസിച്ചിരുന്ന വീടിന്‍റെ താഴത്തെ നിലയില്‍ വെച്ചാണ് പീഡനം നടന്നത്. പിന്നീട് പീഡനദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി കുട്ടിയെ വീണ്ടും പീഡനത്തിന് ഇരയാക്കുകയായിരുന്നു. അതേസമയം അറസ്റ്റ് ചെയ്ത് ഹാജരാക്കിയ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.