Web Desk

ഹൈദരാബാദ്

March 01, 2020, 10:21 am

അച്ഛൻ സഹോദരന് ടാബ് വാങ്ങി നൽകി; മനംനൊന്ത് പന്ത്രണ്ടുകാരന്‍ ജീവനൊടുക്കി

Janayugom Online

അച്ഛൻ സഹാേദരന് ടാബ് വാങ്ങി നൽകിയതിൽ മനം നൊന്ത് പന്ത്രണ്ടുകാരൻ അഞ്ചാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ഈ ശനിയാഴ്ചയായിരുന്നു സംഭവം. ഹൈദരാബാദ് സ്വദേശിയായ വിദ്യാര്‍ഥിയാണ് മരിച്ചത്.

മക്കൾ രണ്ട് പേരും അച്ഛനോട് ടാബ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ടാബ് വാങ്ങി വന്ന അച്ഛൻ അത് മൂത്ത മകന് നൽകി. ഇതിൽ മനംനൊന്ത കുട്ടി അപാർട്മെന്റിന്റെ അഞ്ചാം നിലയിലെ ടാങ്കിന് മുകളിൽ കയറി താഴേയ്ക്ക് ചാടുകയായിരുന്നു.

വീഴ്ചയിൽ തത്ക്ഷണം മരിച്ചിരുന്നു. അച്ഛൻ പുറത്തേയ്ക്ക് ഇറങ്ങിയ നേരത്തായിരുന്നു സംഭവം. അച്ഛൻ നൽകിയ പരാതിയുടെ അടിസ്ഥനത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

you may also like this video;